Friday, November 6, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaഅഞ്ചു മില്യൺ...

അഞ്ചു മില്യൺ കാഴ്ചക്കാർ ; തരംഗമായി ‘സുന്ദര രാവണനേ’

കൊച്ചി : മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘സുന്ദര രാവണനേ’ അഞ്ച് മില്യൺ കാഴ്ചക്കാരെ പിന്നിട്ടു. പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ ഗാനം ഇത്രയധികം പ്രേക്ഷകരുടെ ശ്രദ്ധനേടിയത് സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ആവേശമായിരിക്കുകയാണ്.

മോഹൻലാലിന്റെയും മീരാ ജാസ്മിന്റെയും മനോഹരമായ രംഗങ്ങൾ ഉൾക്കൊള്ളിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ‘മായാരാവണനേ… മന്മഥമോഹനസുന്ദരനേ…’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് ബി.കെ. ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം എം.ജി. ശ്രീകുമാറാണ് ആലപിച്ചിരിക്കുന്നത്.

ആകർഷകമായ സംഗീതവും മോഹൻലാലിന്റെ വ്യത്യസ്തമായ ഭാവപ്രകടനങ്ങളും ഗാനത്തിന്റെ പ്രധാന ആകർഷണമാണ്. ചിത്രത്തിലെ പൊലീസ് വേഷത്തിലുള്ള മോഹൻലാലിന്റെ രംഗങ്ങളും ഗാനത്തിന് കൂടുതൽ മിഴിവേകുന്നു. പുറത്തിറങ്ങിയതിനു പിന്നാലെ നവമാധ്യമങ്ങളിലും ഗാനം വലിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു.

ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. മീരാ ജാസ്മിനാണ് നായിക. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന് രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസംബർ 24-ന് ചിത്രം തിയേറ്ററുകളിലെത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

8 വയസ്സുകാരനെ കാട്ടുപോത്ത് തൂക്കിയെറിഞ്ഞു : ഗുരുതര പരിക്ക്

ഇടുക്കി : ഇടുക്കി മറയൂരിൽ സ്കൂളിൽ പോകാൻ വീടിനു സമീപം ഓട്ടോറിക്ഷ കാത്തുനിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു. മറയൂർ പള്ളനാട് സ്വദേശിയായ രഞ്ജിത്തിന്റെ മകൻ കാർത്തിക് പാണ്ഡിക്കാണ് കാട്ടുപോത്തിനറെ ആക്രമണത്തിൽ...

ജനനി 2026 വിളംബദീപം

ചങ്ങനാശ്ശേരി: ചങ്ങനാശേരി അതിരൂപത മാതൃവേദി 46-ാം ജന്മദിന സമ്മേളനം ജനനി 2026 സെപ്റ്റംബര്‍ 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കോട്ടയം പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയില്‍ വച്ച് നടത്തുന്നു ....
- Advertisment -

Most Popular

- Advertisement -