കോട്ടയം : കോട്ടയം ജില്ലയിലെ കെഎസ്ആർടിസി ബസുകളിൽ 73 ഡ്രൈവർമാരുടെയും 59 കണ്ടക്ടർമാരുടെയും കുറവുള്ളതായി ജീവനക്കാർ പറയുന്നു. ജീവനക്കാരുടെ കുറവു കാരണം ദിവസവും മുടങ്ങുന്നത് 13 സർവീസ്. കോട്ടയം ഡിപ്പോയിൽ മാത്രം 24 ഡ്രൈവർമാരുടെയും 2 കണ്ടക്ടർമാരുടെയും കുറവുണ്ട്. കൊട്ടാരക്കര, എറണാകുളം ഭാഗങ്ങളിലേക്കുള്ള 2 സർവീസുകളും ചേർത്തല മൂന്നാർ ഭാഗത്തേക്കുള്ള ഓരോ ബസും ദിവസവും മുടങ്ങുന്നു.
കോട്ടയം–കുമളി റോഡിൽ സർവീസ് നടത്തുന്ന കുമളി ഡിപ്പോയിൽനിന്നുള്ള ഒട്ടേറെ സർവീസുകൾ മുടങ്ങി. കുമളി ഡിപ്പോയിലെ ഡ്രൈവർക്ഷാമമാണ് ഇതിനു കാരണം. പാലാ സബ് ഡിപ്പോയിൽ 11 ഡ്രൈവർമാരുടെയും 10 കണ്ടക്ടർമാരുടെയും എരുമേലി സബ് ഡിപ്പോയിൽ 5 ഡ്രൈവർമാരുടെയും, 5 കണ്ടക്ടർമാരുടെയും, ചങ്ങനാശേരിയിൽ 15 ഡ്രൈവർമാരുടെയും, 15 കണ്ടക്ടർമാരുടെയും, വൈക്കത്ത് 8 ഡ്രൈവർമാരുടെയും, 8 കണ്ടക്ടർമാരുടെയും, ഈരാറ്റുപേട്ടയിൽ 10 ഡ്രൈവറുടെയും 10 കണ്ടക്ടറുടെയും കുറവുണ്ട്.





