ആലപ്പുഴ : ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 46 (മാരാരി ടെമ്പിൾ ഗേറ്റ്) നവംബർ 10 ന് രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
വാഹനങ്ങൾ തൊട്ടടുത്ത ലെവൽ ക്രോസ് നമ്പർ 45 (പൂപ്പള്ളിക്കാവു ടെമ്പിൾ ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 47 (മാരാരി സൌത്ത് ഗേറ്റ്) വഴിയോ പോകേണ്ടതാണ്.





