പത്തനംതിട്ട : ദൈവവിളിയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുവാൻ ഏവരും യത്നിക്കണമെന്ന് മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം വ്യക്തമാക്കി. വൈ.എം.സി.എ-യുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലമായി നടന്നു വരുന്ന അഖില ലോക പ്രാർത്ഥനാവാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈ.എം.സി.എ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി.വാരാചരണത്തോടനുബന്ധിച്ച്
രാജു തോമസ്, സുനിൽ പി. എബ്രഹാം, എബൽ മാത്യൂ, സാലി ജോൺ, അനു മാത്യു ജോർജ്ജ്, അനി എം. എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.പ്രാർത്ഥനാവാരത്തി





