Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപ്രാദേശിക കലാകാരർക്ക്...

പ്രാദേശിക കലാകാരർക്ക് അർഹമായ പരിഗണന നൽകും:  പ്രൊഫ. പ്രകാശ് മൂർത്തി

ആലപ്പുഴ : മുഖ്യധാരയ്ക്ക് പുറത്തുനിന്ന് പ്രാദേശിക തലത്തിൽ കലാപ്രവർത്തനങ്ങൾ നടത്തുന്ന കലാകാരരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സൃഷ്ടികൾക്ക് അർഹമായ അംഗീകാരം നൽകാനും കേരള ലളിതകലാ അക്കാദമി ലക്ഷ്യമിടുന്നതായി അക്കാദമി ചെയർമാൻ പ്രൊഫ. പ്രകാശ് മൂർത്തി.

കേരള ലളിതകല അക്കാദമി ശേഖരത്തിലെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശന പരമ്പരയായ പുനര്‍ജ്ജനി’-2, ലിവിങ് ആര്‍ക്കൈവ്‌സ് സീരിസ് -1′ കായംകുളം ശങ്കർ സ്മാരക കാര്‍ട്ടൂണ്‍ മ്യൂസിയത്തിലെ ഗാലറിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കലാസൃഷ്ടികൾക്കും തുല്യപ്രാധാന്യം നൽകുന്ന ക്യൂറേറ്റോറിയൽ പ്രദർശനമാണ് ആരംഭിച്ചിട്ടുള്ളത്. കലാക്യാമ്പുകൾ, ശിൽപ്പശാലകൾ, മറ്റ് അക്കാദമികളുമായുള്ള സഹകരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. യുവതലമുറയിൽ കല, ചരിത്രം, സൗന്ദര്യബോധം എന്നിവ വളർത്തുന്നതിനും സമൂഹത്തിൽ കലയുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

അക്കാദമി വൈസ് ചെയർമാൻ ടി ആർ ഉദയകുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വൈക്കം എം കെ ഷിബു പ്രഭാഷണം നടത്തി. അന്തരിച്ച പ്രശസ്ത ചിത്രകാരി അർപ്പിത സിംഗിന് പരിപാടി അന്ത്യാഞ്ജലി അർപ്പിച്ചു.

അക്കാദമി മുന്‍കാലങ്ങളില്‍ സംഘടിപ്പിച്ച വിവിധ ചിത്രകല ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുത്ത 17 കലാകാരരുടെ 25 സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. ഡോ. കവിത ബാലകൃഷ്ണന്‍, ഡോ. സുധീഷ് കോട്ടേമ്പ്രം എന്നിവരാണ് പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാര്‍.

അജയന്‍ കാരാടി, അലക്‌സാണ്ടര്‍ ഡി, അശോക് കുമാര്‍ ഗോപാലന്‍, എ.എസ്. സജിത്ത്, കാട്ടൂര്‍ നാരായണപ്പിള്ള, കെ.ടി. അനന്തന്‍, ജയശ്രീ പി.ജി, ജോണ്‍സ് മാത്യു, ടി.കെ. അനില്‍, ടി.ആര്‍. ഉദയകുമാര്‍, ടെന്‍സിംഗ് ജോസഫ്, പൊന്മണി തോമസ്, പ്രദീപ് പുത്തൂര്‍, മധു വേണുഗോപാല്‍, ശേഖര്‍ അയ്യന്തോള്‍, സി.ഡി. ജെയിന്‍, സുനില്‍ അശോകപുരം എന്നീ കലാകാരരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.പ്രദര്‍ശനം നവംബര്‍ 19 ന് സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇ.ഡി റെയ്ഡ്

ചെന്നൈ : പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇ.ഡി റെയ്ഡ്. വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി.ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. ...

ഓണത്തിന് അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ്...
- Advertisment -

Most Popular

- Advertisement -