തിരുവല്ല : തിരുവല്ല കൃഷി ഓഫീസ് മഞ്ഞാടി ഹോമിയോ ആശുപത്രിക്കായി പണിത കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആർ. എസ്. പി തിരുവല്ല ടൗൺ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കാലപ്പഴക്കം മൂലം അപകടാവസ്ഥയിൽ ആയ കെട്ടിടത്തിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെയും വിവിധങ്ങൾ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന കർഷകരുടെയും ജീവന് ഇപ്പോൾ ഭീഷണിയാണ്.
വർഷങ്ങളായി കെട്ടിടത്തിന്റെ വാടകയും വൈദ്യുതി ചാർജും നഗരസഭ ആണ് നൽകിവരുന്നത്. സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറുകവഴി നഗരസഭക്ക് സാമ്പത്തിക ബാധ്യത ഒഴിവാക്കുകയും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുവാനും കഴിയും.സമ്മേളനം നിയോജകമണ്ഡലം സെക്രട്ടറി കെ. പി. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രേംജിത് ശർമ്മ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം അഡ്വ. പി. ജി. പ്രെസന്നകുമാർ, പെരിങ്ങര രാധാകൃഷ്ണൻ, പി. പി. ജോൺ, ജോർജ്കുട്ടി, നാരായണസ്വാമി, കെ. എം. വർഗീസ്, പ്രൊ. രാജീവ്, ലിബിൻ കെ വർഗീസ്, ഹരിഗോവിന്ദ്, എന്നിവർ പ്രസംഗിച്ചു. ആർ. എസ്. പി തിരുവല്ല ടൗൺ ലോക്കൽ കമ്മറ്റി സെക്രട്ടറി ആയി ഷാജി തിരുവല്ലയെ തെരഞ്ഞെടുത്തു





