Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaദേശീയ ശുചിത്വ...

ദേശീയ ശുചിത്വ പട്ടികയിൽ ആലപ്പുഴയ്ക്ക് തിളക്കമാർന്ന നേട്ടം

ആലപ്പുഴ : രാജ്യത്തെ ഏറ്റവും വൃത്തിയുള്ള തീരദേശ നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴയ്ക്ക് രണ്ടാം സ്ഥാനം. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ച സ്വച്ഛ് സർവേക്ഷൻ 2025-26 പുരസ്കാരങ്ങളിലാണ് ആലപ്പുഴ ദേശീയതലത്തിൽ ഈ നേട്ടം സ്വന്തമാക്കിയത്. ഒഡിഷയിലെ പുരി ഒന്നാം സ്ഥാനം നേടിയപ്പോൾ, മഹാരാഷ്ട്രയിലെ രത്നഗിരിയാണ് മൂന്നാം സ്ഥാനത്തെത്തിയത്.

വിനോദസഞ്ചാരത്തിനും കായൽ-കടൽ തീരങ്ങൾക്കും പേരുകേട്ട ആലപ്പുഴയ്ക്ക് ലഭിച്ച ഈ അംഗീകാരം ജില്ലയ്ക്ക് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
സ്വച്ഛ് സർവേക്ഷന്റെ പത്താം പതിപ്പിൽ ആദ്യമായാണ് തീരദേശ നഗരങ്ങൾക്കായി പ്രത്യേക വിഭാഗം ഏർപ്പെടുത്തിയത്. 50,000 മുതൽ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളെയാണ് ഈ വിഭാഗത്തിൽ പരിഗണിച്ചത്.

തീരദേശ ശുചിത്വം, മാലിന്യസംസ്കരണം, പൊതുസ്ഥലങ്ങളുടെ പരിപാലനം, ശുചിത്വ സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരം നിർണയിച്ചത്. ഉറവിടത്തിലെ മാലിന്യ ശേഖരണം, ശാസ്ത്രീയ സംസ്കരണം, പൊതുജന പങ്കാളിത്തം ഉൾപ്പെടെ 43 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന: കീഴ്ശാന്തി വിജിലൻസിൻ്റെ പിടിയിൽ

പത്തനംതിട്ട: ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ്‍ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ. ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ...

സംസ്ഥാനത്ത് സ്വർണവില റെക്കോഡിലേക്ക് കടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്  സ്വർണവില റെക്കോഡിലേക്ക് കടക്കുന്നു. ഗ്രാമിന് 55 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 10,585 രൂപയായാണ് വർധിച്ചത്. പവന്റെ വില 440 രൂപ ഉയർന്ന് 84,680 രൂപയായി...
- Advertisment -

Most Popular

- Advertisement -