Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഉപജില്ലാ സ്‌കൂൾ...

ഉപജില്ലാ സ്‌കൂൾ കലോത്സവം വെള്ളിയാഴ്ച സമാപിക്കും

കോഴഞ്ചേരി: വെണ്ണിക്കുളം സെൻ്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ  നടന്നു വരുന്ന ഉപജില്ലാ സ്‌കൂൾ കലോത്സവം നാളെ (വെള്ളി) സമാപിക്കും. പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. പുറമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് റെനി സനിൽ അധ്യക്ഷത വഹിച്ചു. കലാമേളയുടെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരനും ഗായകനുമായ മത്തായി സുനിൽ നിർവഹിച്ചു.

എഇഒ മെറിൻ സക്കറിയ, പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഏലിയാമ്മ വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി കെ. തോമസ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സാബു തോമസ്, പുറമറ്റം പഞ്ചായത്ത് അംഗങ്ങളായ സിപി. രാധാകൃഷ്ണൻ, സജു മാത്യു, ടി.കെ.സനിൽ കുമാർ, റിൻസി തോമസ്, ജെനി കെ ജോൺ, പി.കെ. അനിൽകുമാർ, എം.കെ. തങ്കമണി, ശോശാമ്മ ജോസഫ്, ഫാ. വർഗീസ് ചാക്കോ വഞ്ചിപ്പാലം, സജി മാമ്പ്ര കുഴിയിൽ, റവ. ജിനു ചാക്കോ, പ്രിൻസിപ്പൽ രജനി ജോയ് എന്നിവർ പ്രസംഗിച്ചു.

നാളെ വൈകീട്ട് 5-ന് സമാപന സമ്മേളനം വർഗീസ് മാമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യും. എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ജി. അനിൽകുമാർ അധ്യക്ഷത വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 17-06-2025 Sthree Sakthi SS-472

1st Prize Rs.1,00,00,000/- SB 496927 (IRINJALAKKUDA) Consolation Prize Rs.5,000/- SA 496927 SC 496927 SD 496927 SE 496927 SF 496927 SG 496927 SH 496927 SJ 496927 SK 496927...

നാല്പതാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് നാളെ  തുടക്കം

തിരുവല്ല:  കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാല്പതാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് നാളെ  തുടക്കമാകും രാവിലെ 5 മണിയോടെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് മഹാസത്രത്തിന് തുടക്കം കുറിക്കുക ഏഴുമണിക്ക് വിഷ്ണു സഹസ്ര നാമജപം...
- Advertisment -

Most Popular

- Advertisement -