ചങ്ങനാശ്ശേരി : കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പായിപ്പാടിന്റെ 2026-27 അധ്യയന വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘാടനം ചങ്ങനാശ്ശേരി എം.എൽ.എ വിനു ജോബ് നിർവഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം മനു കുമാർ എം കെ യൂണിയൻ ലോഗോ പ്രകാശനം ചെയ്തു.യൂണിയൻ ചെയർപേഴ്സൺ ആൽബിൻ വിൻസ്റ്റൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സിപാസ് ബി.എഡ് കോളേജുകളുടെ കോർഡിനേറ്റർ പ്രദീപ് കുമാർ എസ്. മുഖ്യപ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ, പായിപ്പാട് ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് തോമസ് യൂണിയൻ അഡ്വൈസർ ഡോ. പ്രിജിമോൾ അഗസ്റ്റിൻ, ഷീന കരീം (സ്റ്റാഫ് സെക്രട്ടറി), 2025-ലെ കോളേജ് യൂണിയൻ ലേഡി റെപ്രസന്റേറ്റീവ് അഞ്ജലി ബിജു, അനഘ പി.എം., കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ദേവനാരായണൻ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മൊമെന്റോകൾ വിതരണം ചെയ്തു.





