Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryതൃക്കൊടിത്താനത്ത് കുലച്ച...

തൃക്കൊടിത്താനത്ത് കുലച്ച 100 ഓളം ഏത്തവാഴകൾ സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു

ചങ്ങനാശേരി : കുലച്ചു വെട്ടാറായ 100 ഓളം ഏത്തവാഴകൾ സാമൂഹ്യ വിരുദ്ധ സംഘം പൂർണ്ണമായും വെട്ടിനശിപ്പിച്ചു. 80 സെന്റോളം വരുന്ന പാട്ടത്തിനെടുത്ത വസ്തുവിൽ കൃഷി ചെയ്ത ഏത്തവാഴകളാണ് സാമൂഹ്യ വിരുദ്ധ സംഘം പൂർണ്ണമായും വെട്ടിയിട്ടത്. വർഷങ്ങളായി സമീപ പ്രദേശങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന വസ്തുക്കൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് ഉപജീവന മാർഗം നടത്തുന്ന തൃക്കൊടിത്താനം കോട്ടമുറി അംബി ഭാഗത്ത് പുതുപറമ്പിൽ ഓമനക്കുട്ടന്റെ ഏത്തവാഴ കൃഷിയാണ് സാമൂഹ്യ വിരുദ്ധ സംഘം വെട്ടി നശിപ്പിച്ചത്.

ഒഴിഞ്ഞു കിടക്കുന്ന സമീപത്തെ ചെറുതും വലുതമായ പ്രദേശങ്ങൾ പാട്ടത്തിനെടുത്തും നാട്ടുകാരോടും കടം വാങ്ങിയും പലിശക്ക് ലോൺ വാങ്ങിയുമാണ് കൃഷി ചെയ്യുന്നത്. വെട്ടാൻ പാകത്തിന് വളർന്ന് വന്ന ഏത്തവാഴയും പകുതിയോളം വളർന്ന വാഴതൈകളും അരിഞ്ഞിട്ട് സ്ഥിതിയിലാണ്. സമീപ പ്രദേശങ്ങളിൽ നട്ട കപ്പ കിളിർത്തു പൊങ്ങി വരുന്നതേയുള്ളു.

ഇത്രയും വർഷത്തിനിടയിൽ കൃഷി ചെയ്ത് ഉപജീവനും ചെയ്തിട്ട് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ആദ്യമായാണ് ഉണ്ടായതെന്നും ഓമനക്കുട്ടൻ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ടു തൃക്കൊടിത്താനം പോലീസിൽ പരാതി നല്കി. അതേ സമയം തൃക്കൊടിത്താനം കൃഷി ഓഫീസറും, ഉദ്യോഗസ്ഥരും സ്ഥലത്തെത്തി 25,000 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണം : ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ

കൊച്ചി : ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ.എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് വാഹനം സ്വന്തമാക്കിയതെന്നും എന്നാൽ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ്...

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമം : 6 തവണ സ്വന്തം ശരീരത്തിൽ ചാട്ടവാറടിച്ച് അണ്ണാമലൈ

കോയമ്പത്തൂർ : അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതിഷേധിച്ച് 6 തവണ സ്വന്തം ശരീരത്തിൽ ചാട്ടവാറടിച്ച് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ. ലൈംഗികാതിക്രമക്കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും അനാസ്ഥയെ അപലപിച്ചാണ്...
- Advertisment -

Most Popular

- Advertisement -