Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമണർകാട് പള്ളിയിൽ...

മണർകാട് പള്ളിയിൽ പാത്രിയർക്കീസ് ബാവയ്ക്ക് ഭക്തിനിർഭരമായ വരവേൽപ്പ്; ആയിരങ്ങൾ സാക്ഷിയായി

കോട്ടയം: ആഗോള സുറിയാനി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്ക് മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രൗഢഗംഭീരമായ സ്വീകരണം. ഞായറാഴ്ച രാവിലെ മുതൽ ആയിരക്കണക്കിന് വിശ്വാസികളാണ് ബാവയെ സ്വീകരിക്കാൻ പള്ളിയങ്കണത്തിൽ എത്തിച്ചേർന്നത്.

രാവിലെ ഒമ്പതോടെ കത്തീഡ്രലിലെത്തിയ പാത്രിയർക്കീസ് ബാവയെയും അന്ത്യോക്യാ പ്രതിനിധി സംഘത്തെയും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയെയും മറ്റ് മെത്രാപ്പോലീത്തമാരെയും ഇടവക വികാരി കെ. കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്തിന്റെ നേതൃത്വത്തിൽ ആചാരപരമായി സ്വീകരിച്ചു..സന്ദർശനത്തോടനുബന്ധിച്ച് ദീപാലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് കത്തീഡ്രലും പരിസരവും മനോഹരമായി അലങ്കരിച്ചിരുന്നു.

തുടർന്ന് പാത്രിയർക്കീസ് ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. നൂറുകണക്കിന് വൈദികരും വിശ്വാസികളും പങ്കെടുത്ത ചടങ്ങുകൾ ഭക്തിനിർഭരമായി. വിശുദ്ധ കുർബാനയ്ക്കുശേഷം പള്ളിമുറ്റത്ത് ഒരുക്കിയ വേദിയിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത ബാവ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നു.

കോട്ടയം ഭദ്രാസനത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഔദ്യോഗിക ലോഗോ പാത്രിയർക്കീസ് ബാവ പ്രകാശനം ചെയ്തു. സഭയിലെ പ്രമുഖ ആത്മീയ നേതാക്കളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐക്യത്തില്‍ നിന്നും പിന്മാറിയത്: വിഷയത്തെ കുറിച്ച്‌  പഠിച്ച ശേഷം കൃത്യമായി മറുപടി പറയാം- വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ഐക്യത്തില്‍ നിന്നും എന്‍എസ്‌എസ് പിന്മാറിയതില്‍, വിഷയത്തെ കുറിച്ച്‌ കൂടുതല്‍ പഠിച്ച ശേഷം കൃത്യമായി മറുപടി പറയാമെന്നു വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍ണരൂപം അറിഞ്ഞ ശേഷം മറുപടി പറയാം. അതുകൊണ്ട് ഇതേപ്പറ്റി ചോദ്യങ്ങളോ...

പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷത : കുറിയാകോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്താ

തിരുവല്ല :  പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷതയാണെന്നും പരിസ്ഥിതി ജീവൻ്റെ അടിസ്ഥാന ഘടകമാണെന്നും കുറിയാകോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്താ പറഞ്ഞു. വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൈവെയ്ക്കാം തണലേകാം...
- Advertisment -

Most Popular

- Advertisement -