Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാല തീർത്ഥാടനം...

മണ്ഡലകാല തീർത്ഥാടനം : അയ്യായിരത്തിലധികം പോലീസുകാരെ വിന്യസിച്ചു

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി ഒരേ സമയം 5000 ലേറെ പോലീസുകാരെ വിന്യസിച്ചതായി എഡിജിപി പി വിജയൻ. 6 ഫേസ് ആയിട്ടായിരിക്കും പോലീസുകാർക്ക് ഡ്യൂട്ടി. സന്നിധാനത്ത് പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരാകും ഡ്യൂട്ടിയിൽ ഉണ്ടാവുക. എ ഐ ക്യാമറകളുടെ സഹായത്തോടെ തിരക്ക് നിയന്ത്രിക്കുമെന്നും എഡിജിപി സന്നിധാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സന്നിധാനം, പമ്പ, നിലക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലായാണ് അയ്യായിരത്തിലേറെ പോലീസുകാരെ ഒരേസമയം വിന്യസിച്ചിരിക്കുന്നത്. മണ്ഡലപൂജ മകരവിളക്ക് തുടങ്ങിയ സമയങ്ങളിൽ പോലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കും. പരിശീലനം ലഭിച്ച 150 പോലീസുകാരെയാണ് പതിനെട്ടാം പടിയിൽ നിയോഗിച്ചിട്ടുള്ളത്. സന്നിധാനം എസ് ഒയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാകും പ്രവർത്തനം. ഒരു മിനിറ്റിൽ 75 തീർത്ഥാടകരെ എങ്കിലും പതിനെട്ടാം പടി കയറ്റാൻ ശ്രമിക്കുമെന്ന് എഡിജിപി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വത്ത് വിവരം സ്പാർക്കിൽ നൽകണം

തിരുവനന്തപുരം : പാർട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും 2024-ലെ സ്വത്ത് വിവരം സ്പാർക്ക്‌ സോഫ്റ്റ്‌വെയർ മുഖേന ഓൺലൈനായി ജനുവരി 15 നകം സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ് സർക്കുലർ...

അവകാശികൾ എത്താതെ പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നു

അടൂർ : ഏറത്ത് പഞ്ചായത്ത്‌ ഓപ്പൺ സ്റ്റേജിൽ വർഷങ്ങളായി കഴിഞ്ഞുകൂടിയ 52 കാരനായ പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം അവകാശികൾ എത്താത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. പശ്ചിമ ബംഗാൾ...
- Advertisment -

Most Popular

- Advertisement -