Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ ഗ്രാമപഞ്ചായത്ത്...

കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ യുഡിഎഫ് അവിശ്വാസ നോട്ടീസ് നൽകി

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന സതീഷിനും വൈസ് പ്രസിഡണ്ട് ഗോപകുമാറിനെതിരെ യുഡിഎഫ് പഞ്ചായത്ത് പാർലമെന്റ് പാർട്ടിയുടെ നേതൃത്വത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് മുൻപാകെ അവിശ്വാസത്തിന് നോട്ടീസ് നൽകി. 15 അംഗ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ബിജെപി -6, യുഡിഎഫ് -5, എൽഡിഎഫ് -4 എന്നിങ്ങനെയാണ് കക്ഷിനില. തിരുവല്ല നിയോജക മണ്ഡലത്തിൽ ബിജെപി അധികാരം പങ്കിടുന്ന ഏക പഞ്ചായത്ത് ആണ് കുറ്റൂർ ഗ്രാമപഞ്ചായത്ത്.

പിടി ഉഷ കുറ്റൂർ ഗ്രാമപഞ്ചായത്ത് ദത്തെടുത്തതിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനം വരും എന്ന് പറഞ്ഞിട്ട് 10 മാസം കഴിഞ്ഞിട്ടും ഒരു പദ്ധതിയും വരാത്തതിലും തകർന്ന ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ കഴിയാത്തതിലും ഉള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഫലമായിട്ടാണ് യുഡിഎഫിന്റെ അഞ്ച് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ നോട്ടീസ് നൽകിയത്. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അഭിലാഷ് വെട്ടിക്കാടൻ, ജോസ് തേക്കാട്ടിൽ, രബീഷ് മോൻ രവി, അജിത ടീച്ചർ, രാധിക ഉത്തമൻ എന്നിവരാണ് അവിശ്വാസം നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,...

ഹോർമുസിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം : ഇറാനെ അതൃപ്തി അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതിൽ ഇറാനെ അതൃപ്തി അറിയിച്ച് ഇന്ത്യ.ഡൽഹിയിലെ ഇറാൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനിയെ നേരിട്ട് വിളിച്ചുവരുത്തിയാണ്...
- Advertisment -

Most Popular

- Advertisement -