Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തലയിൽ നിന്ന്...

ചേർത്തലയിൽ നിന്ന് വേളാങ്കണ്ണി, പമ്പ കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് തുടക്കമായി

ആലപ്പുഴ : തീർത്ഥാടകർക്ക് ഏറെ ആശ്വാസമായി ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും വെളാങ്കണ്ണിയിലേക്കും പമ്പയിലേക്കുമുള്ള പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. ചേർത്തല – അർത്തുങ്കൽ – പള്ളിപ്പുറം – വേളാങ്കണ്ണി സൂപ്പർഫാസ്റ്റ് സർവീസിന്റെയും തുറവൂർ – പമ്പ ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെയും ഫ്ലാഗ് ഓഫ് കർമ്മം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു.

​ചേർത്തല താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ തീർത്ഥാടകരുടെയും പള്ളിപ്പുറം പള്ളി വികാരിയുടെയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ഗതാഗത മന്ത്രിയെ നേരിൽ കണ്ട് നടത്തിയ ഇടപെടലിലൂടെയാണ് അന്തർസംസ്ഥാന സർവീസിന് അനുമതിയായത്.

ഉച്ചയ്ക്ക് 3.00-ന് ചേർത്തലയിൽ നിന്ന് ആരംഭിച്ച് 3.30-ന് അർത്തുങ്കൽ പള്ളിയിലെത്തും. തുടർന്ന് പള്ളിപ്പുറം പള്ളി, തുറവൂർ, വൈറ്റില വഴി പിറ്റേന്ന് രാവിലെ 8.00-ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. 606 രൂപയാണ് യാത്രാനിരക്ക്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ലഭ്യമാണ്. തുടക്കത്തിൽ വെള്ളിയാഴ്ചകളിൽ വാരാന്ത്യ സർവീസായിട്ടായിരിക്കും ഓടുക.

ശബരിമല സീസൺ കഴിഞ്ഞ് അധിക ബസുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇത് പ്രതിദിന സർവീസാക്കി മാറ്റും. ​ശബരിമല തീർത്ഥാടന കാലത്തോടനുബന്ധിച്ച് അനുവദിച്ച തുറവൂർ – പമ്പ ഫാസ്റ്റ് പാസഞ്ചർ സർവീസ് നവംബർ 17 മുതൽ സർവീസ് ആരംഭിക്കും.​ചടങ്ങിൽ ചേർത്തല എം.എൽ.എ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലയില്‍ 22 ദുരിതാശ്വാസ ക്യാമ്പുകൾ

പത്തനംതിട്ട: ജില്ലയില്‍ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 567 പേരാണ് നിലവിലുള്ളത്. കോന്നി താലൂക്ക് ഒന്ന്, തിരുവല്ല രണ്ട്, റാന്നി രണ്ട്, മല്ലപ്പള്ളി 13, കോഴഞ്ചേരി നാല് എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ കണക്ക്. പമ്പയിലും...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

പത്തനംതിട്ട : ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ ജൂണ്‍ 28ന്. ആരോഗ്യസ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മൊബൈല്‍ ബൂത്തുകള്‍, പ്രത്യേകമായി സജ്ജീകരിച്ച മറ്റ് ബൂത്തുകള്‍ എന്നിവ വഴി അഞ്ച് വയസ്സിന്...
- Advertisment -

Most Popular

- Advertisement -