Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി -...

പ്രധാനമന്ത്രി – മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനുമായി കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്നും വിഡി സതീശന്‍ എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉപഹാരവും വെളുത്ത റോസാപ്പൂക്കളുടെ ബൊക്കെയും സമ്മാനിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, വിവിധ വികസന പദ്ധതികൾക്കുള്ള കേന്ദ്ര സഹായം, വൈദ്യുതി പ്രതിസന്ധി തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് റിപ്പോർട്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചു : നാരങ്ങാനത്ത് ബിജെപിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട : നാരങ്ങാനം പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. 14 അംഗങ്ങളുള്ള പഞ്ചായത്തിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് വീതം അംഗങ്ങളാണുള്ളത്....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ : ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിലാണ് യെലോ അലർട്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും...
- Advertisment -

Most Popular

- Advertisement -