Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ദര്‍ശനത്തിന്...

ശബരിമല ദര്‍ശനത്തിന് വിർച്വൽ ക്യൂ ബുക്കിങ് ഫുള്‍ : ദർശനത്തിന് വരുന്നവർ കുറവ് ; അന്വേഷിക്കാൻ ദേവസ്വം

ശബരിമല : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവരുടെ എണ്ണവും ദർശനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസം .സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും വലിയൊരു വിഭാഗം ഭക്തര്‍ ദര്‍ശനത്തിനെത്തുന്നില്ല .വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടോയെന്ന പരിശോധന ശക്തമാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

വിർച്വൽ ക്യൂ വഴി ദിവസവും 66,000 പേർക്കാണ് ശബരിമലയിൽ ദർശനത്തിന് അവസരമുള്ളത്.ഈ മാസം 25 വരെയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.കഴിഞ്ഞ ദിവസം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 58,697 പേരില്‍ 37,341 പേര്‍ മാത്രമാണ് ദര്‍ശനത്തിനെത്തിയത്.

ടൂര്‍ ഏജന്‍സികളും ട്രാവല്‍ ഏജന്റുമാരും കൂട്ടത്തോടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്തശേഷം ദര്‍ശനത്തിന് ആഗ്രഹിക്കുന്ന ഭക്തരില്‍നിന്ന് അമിത തുക ഈടാക്കി അവസരം ഒരുക്കുന്ന തട്ടിപ്പാണോ നടക്കുന്നതെന്നാണ് സംശയിക്കുന്നത് .തീർഥാടകരുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികത ഉണ്ടോ എന്ന് അന്വേഷിക്കാൻ ദേവസ്വം മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും കര്‍ശന നിയന്ത്രണം : പോലീസ്

ശബരിമല : പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണും മറ്റു ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നിരോധനം...

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജിന് തുടക്കം

അടൂർ: ആരോഗ്യത്തോടെ ഇരിക്കുക, ദീർഘകാലം ജീവിച്ചിരിക്കുക (Stay Healthy, Have A Long Life) എന്ന ആപ്തവാക്യത്തോടെ ലൈഫ് ലൈൻ ആശുപത്രി പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജിന് തുടക്കം. മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ...
- Advertisment -

Most Popular

- Advertisement -