Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂർ ഏകാദശി...

ഗുരുവായൂർ ഏകാദശി ഇന്ന് : സ്ത്രീകള്‍ക്ക് പ്രത്യേകവരി

തൃശൂര്‍ : ഇന്നത്തെ ഗുരുവായൂർ ഏകാദശി ദിനത്തില്‍ വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തര്‍ക്കായി ദേവസ്വം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നടപ്പന്തലില്‍ നിറഞ്ഞ പതിനായിരങ്ങള്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി തൊഴും, വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്.

ദശമി ദിവസമായ ഇന്നലെ പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യത്തിനായി തുറന്ന ക്ഷേത്രനട രാത്രി മുഴുവന്‍ തുറന്നിരുന്നു. ഇന്നു രാത്രിയും നട അടയ്ക്കില്ല. ദ്വാദശി ദിവസമായ നാളെ രാവിലെ എട്ടിന് നട അടച്ചാല്‍ വൈകീട്ട് 4.30ന് മാത്രമേ തുറക്കൂ. ഇന്നുപുലര്‍ച്ചെ അഞ്ച് മുതല്‍ വൈകീട്ട് അഞ്ചുവരെ സ്‌പെഷ്യല്‍ ദര്‍ശനം ഇല്ല. വരി നില്‍ക്കുന്ന ഭക്തര്‍ക്കായിരിക്കും മുന്‍ഗണന.

അതേസമയം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ക്കായി പ്രത്യേകം വരി ഏര്‍പ്പെടുത്താന്‍ തീരുമാനം. അഞ്ചു വയസിന് താഴെയുള്ള കുട്ടികളെയും ഈ വരിയില്‍ നിര്‍ത്താം. പുതിയ തീരുമാനം ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ പഠനോപകരണങ്ങളുടെ വിതരണം

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2025-2026 പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് നൽകിയ പഠനോ പകരണങ്ങളുടെ വിതരണം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്...

കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞടുപ്പ് ഇന്ന്: വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്  രാവിലെ 9 മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. അംഗബലം അനുസരിച്ച്‌ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോ‌ള്‍ ഉസ്മാൻ ആയിരിക്കും ജയം. ഇടത് സ്ഥാനാർത്ഥിയായി മുഹമ്മദ് മുഹസിൻ മത്സരിക്കുന്നുണ്ട്....
- Advertisment -

Most Popular

- Advertisement -