Monday, November 23, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവ് പൊങ്കാല:...

ചക്കുളത്തുകാവ് പൊങ്കാല: സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് ആലപ്പുഴ, പത്തനംതിട്ട ജില്ല കളക്ടർമാരുടെയും പോലീസ് മേധാവിമാരുടെയും നേത്യത്വത്തിൽ വൻസുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. പൊങ്കാല നടക്കുന്ന തകഴി, എടത്വാ, കിടങ്ങറ, തിരുവല്ല, കാവുംഭാഗം, പൊടിയാടി, ചെങ്ങന്നൂർ, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ ട്രാഫിക്  നിയന്ത്രണവും സുരക്ഷയും കർശനമാക്കി.

ചെറുവാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പൊടിയാടി ജംഗ്ഷനില്‍ താല്‍ക്കാലിക എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. പ്രധാന റോഡുകളിലും ഇടറോഡുകളിലും പോലീസ് പെട്രോളിംങ് നടത്തും.  വിവിധ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വീസുകളും എടത്വാ, തിരുവല്ല ഡിപ്പോയില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിൻ്റെ പ്രവർത്തനവും നടത്തുന്നുണ്ട്.

പൊങ്കാല ദിനത്തിൽ വ്യാജമദ്യം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാൻ സ്പെഷ്യല്‍ സ്‌ക്വാഡുകളെ ഏര്‍പ്പെടുത്തി. എടത്വാ, തലവടി, ചാത്തങ്കരി, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല ഗവ.ആശുപത്രികളൽ അടിയന്തിര ചികിത്സ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിന് മരുന്നുകളും ആംബുലന്‍സും സജ്ജമാണ്. കുടിവെള്ളവിതരണം ഉറപ്പ് വരുത്തി. ജല അതോറിറ്റിക്ക് പുറമേ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിയോസ്ക്കുകൾ സ്ഥാപിക്കും.

ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ കടകളില്‍ പരിശോധന നടത്തും. അടിയന്തിര ഘട്ടത്തിൽ വിവിധ ഇന്‍ഫര്‍മേഷന്‍ സെന്റെറുകളില്‍ 3000-ത്തിലധികം ക്ഷേത്ര വോളന്റിയേഴ്‌സ് നിര്‍ദ്ദേശങ്ങളുമായി സേവന പ്രവര്‍ത്തനങ്ങളിൽ സന്നദ്ധരാണ്. പോലീസ്, കെ.എസ്.ആര്‍.റ്റി.സി., ആരോഗ്യ- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി, എക്‌സൈസ്, ജല ഗതാഗതം, റവന്യു എന്നീ വകുപ്പുകളുടെ സേവനം  സജ്ജീകരിച്ചിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെയും നഗരസഭകളുടെയും നേത്യത്വത്തിൽ പൊങ്കലവീഥികളിലെ കാടും പുല്ലും വെട്ടിതെളിച്ചും പ്ലാസ്സിക് മാലിന്യങ്ങൾ നീക്കിയും ഭക്തർക്ക് പൊങ്കാല അർപ്പിക്കാനായി വീഥികൾ ഒരുക്കിയിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങൾക്ക് ജനപ്രതിനിധികളും സജ്ജമാണ്. നഗരസഭ പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായി നിരോധിച്ചും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ. ജോസഫ് മാർത്തോമ്മാ ആത്മികതയുടെ അകക്കാമ്പ് : ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത

തിരുവല്ല : ആത്മീകതയുടെ ബാഹ്യ പ്രകടനങ്ങളുടെ കാലഘട്ടത്തിൽ ബാഹ്യ പ്രകടനങ്ങൾ ഒഴിവാക്കി അകക്കാമ്പിൽ ആത്മീകത നിറച്ച മഹാത്മാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത എന്നും അദ്ദേഹത്തിന്റെ മനസ്സലിവും കാരുണ്യവും ദീർഘ ദർശനത്തോടെയുള്ള ഇടപെടലും...

ശബരിമലയിലേക്കുള്ള തേൻ വിതരണം ചെയ്തത് ഫോമിക് ആസിഡ് കണ്ടെയ്നറിൽ

ശബരിമല : ശബരിമലയിൽ വഴിപാട് ആവശ്യത്തിനുള്ള തേൻ എത്തിച്ചത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് വിജിലൻസ് പരിശോധന നടത്തിയത്. പൊതുമേഖല സ്ഥാപനമായ റെയ്ഡ്കോയാണ് തേൻ...
- Advertisment -

Most Popular

- Advertisement -