എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ഇന്നും നാളെയും അമ്പലപ്പുഴ- തിരുവല്ല റൂട്ടിൽ ഗതാഗത നീയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി 11 മണി മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം. തിരുവല്ല -ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകേണ്ടവർ കളർകോട് -ചങ്ങനാശേരി എ സി റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.
തിരുവല്ല ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ എ സി റോഡ് വഴി പോകണം. എടത്വയിൽ നിന്ന് തിരുവല്ലക്ക് പോകേണ്ടവർ എടത്വാ -പാരേത്തോട് വഴിയും ചങ്ങനാശേരിക്ക് പോകേണ്ടവർ എടത്വാ പോലീസ് സ്റ്റേഷന് മുൻ വശത്തുകൂടി തായങ്കരി വഴി എ.സി റോഡിൽ കൂടി പോകേണ്ടതാണെന്ന് എടത്വാ എസ് ഐ എൻ. രാജേഷ് അറിയിച്ചു





