Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKonniകോന്നിയിൽ ഫ്ലാറ്റിലെ...

കോന്നിയിൽ ഫ്ലാറ്റിലെ മുറിക്കുള്ളിൽ തീപിടുത്തം : ആളപായമില്ല

പത്തനംതിട്ട : കോന്നിയിൽ ഫ്ലാറ്റിലെ മുറിയിൽ തീപിടുത്തം. ആളപായമില്ല. ടൗണിൽ ഫെഡറൽ ബാങ്കിന് സമീപത്തെ ഫ്ലാറ്റിലാണ് ഇന്ന് പകൽ 2.30ന് തീപിടുത്തം ഉണ്ടായത്. മുറിക്കുള്ളിലെ സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. കെ എസ്ആർടിസി കോന്നി ഡിപ്പോയിലെ ഡ്രൈവർ രാജേഷ് താമസിച്ചിരുന്ന മുറിയിലാണ് തീ പടർന്നത്.

ഈ  സമയം രാജേഷ് ഡ്യൂട്ടിയിലായിരുന്നു. ഏറെ നാളായി രാജേഷ് ആണ് ഈ മുറി ഉപയോഗിച്ച് വന്നിരുന്നത്. കോന്നിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ടിവിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു

ന്യൂഡൽഹി : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്  യാത്ര തിരിച്ചു.ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ആറാമത്തെ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി മോദി പ്രത്യേക...

അപ്പർ കുട്ടനാട് ജലോത്സവം സെപ്റ്റംബർ 13 ന്

നിരണം : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം സെപ്റ്റംബർ 13 ന്  2 മണിക്ക് നിരണം കടപ്ര ബേദ്ലഹേം പള്ളിക്കടവ് മുതൽ സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള അപ്പർ കുട്ടനാടൻ നെട്ടായത്തിൽ...
- Advertisment -

Most Popular

- Advertisement -