Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമണർകാട് പോലുള്ള...

മണർകാട് പോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ല; മലങ്കരസഭയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

കോട്ടയം : പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മണർകാട്, കോതമംഗലം, റാക്കാട് പള്ളികളിലുണ്ടായ സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് മലങ്കരസഭയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഉറപ്പ്. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പള്ളികളിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാ നിയമവിരുദ്ധമായി പ്രവേശിച്ചതിൽ സഭയ്ക്കുണ്ടായ വേദന കാതോലിക്കാ ബാവാ മുഖ്യമന്ത്രിയെ അറിയിച്ചു. നിയമവിരുദ്ധമായ നടപടികളൊന്നും സർക്കാർ സ്വീകരിക്കില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. സഭാ സമാധാനത്തിനായി ചർച്ചകൾക്ക് എക്കാലവും തയ്യാറാണെന്ന് സഭാനേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു.

എന്നാൽ, നിലവിലെ സാഹചര്യത്തിൽ സമാധാന ചർച്ചകൾ ഫലപ്രാപ്തിയിലെത്തില്ലെന്നും കോടതി വിധി നടപ്പാക്കിയ ആട്ടിൻകുന്ന് പള്ളിയിലടക്കം സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും സഭാ നേതൃത്വം ചൂണ്ടിക്കാട്ടി. അക്രമങ്ങൾ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതോടെ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ചർച്ചകൾ നടത്താമെന്നും വ്യക്തമാക്കി.

ആട്ടിൻകുന്ന് പള്ളിയിലെ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഇക്കാര്യം പരിശോധിക്കാമെന്നും ഉറപ്പുനൽകി. സർക്കാരിലെ ചിലർസഭാ സമാധാന ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിലുള്ള ആശങ്കയും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാലയർപ്പിച്ച് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ

തിരുവനന്തപുരം:  പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയിൽ പങ്കുചേർന്ന് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ. ബിജെപി സംസ്ഥാന കാര്യാലയം മാരാ‍ർജി ഭവനിലായിരുന്നു  പൊങ്കാല സമർപ്പിച്ചത്. ലക്ഷക്കണക്കിനു സ്ത്രീകള്‍ ആറ്റുകാലമ്മയ്‌ക്ക് ഇന്നു പൊങ്കാല അര്‍പ്പിച്ചത്. രാവിലെ ക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തിനു ശേഷം...

തെന്നിന്ത്യൻ സൂപ്പർ താരം തൃഷ വിവാഹിതയാകുന്നു

ചെന്നൈ : തെന്നിന്ത്യൻ സൂപ്പർ താരം തൃഷ വിവാഹിതയാകുന്നു. ചണ്ഡീഗഢില്‍നിന്നുളള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന. നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു. ശരിയായ...
- Advertisment -

Most Popular

- Advertisement -