Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്ത്കാവിൽ കാർത്തിക...

ചക്കുളത്ത്കാവിൽ കാർത്തിക സ്ത‌ംഭം എരിഞ്ഞടങ്ങി

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് പ്രസിദ്ധമായ കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടന്നു. തിന്മയ്ക്കുമേൽ നന്മ ആധിപത്യം പുലർത്തുമെന്ന വിശ്വാസത്തിലാണ് സ്തംഭം കത്തിക്കൻ ചടങ്ങ് നടത്തുന്നത്. ദേവിക്ക് ഒരുവർഷം കിട്ടിയ ഉടയാട, വാഴക്കച്ചി, തെങ്ങോല, പടക്കം എന്നിവ കവുങ്ങിൻ തടിയിൽ ചുറ്റിയാണ് കാർത്തികസ്തംഭം ഒരുക്കിയത്.

ദേവിയെ മണ്ഡപത്തിലേക്കെഴുന്നള്ളിച്ച് കിഴക്കേക്കാട്ടഭിമുഖമായി ഇരുത്തിയശേഷമാണ് ഭക്തരുടെ സാന്നിധ്യത്തിൽ ചടങ്ങ് നടക്കുന്നത്. തുടർന്ന് ക്ഷേത്രപരി സരത്ത് ലക്ഷദീപം തെളിച്ചു. സ്തംഭം കത്തിക്കലിനു മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം തിരുവല്ല എം.എൽ.എ അഡ്വ. വർഗ്ഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

മുഖ്യകാര്യദർശി രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിച്ചു. തിരുവല്ല നഗരസഭ കൗൺസിലർ സുരേഷ് കാവുംഭാഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഷമ സുധാകരൻ, തലവടി പഞ്ചായത്ത് മെമ്പർമാരായ അജിത്ത് പിഷാരത്ത്, ഗോകുൽ ഗോപാലകൃഷ്ണൻ, ബി.രമേശ് കുമാർ, എ.ബി.എ.എസ്.എസ്. അഖിലേന്ത്യാ പ്രസിഡൻ്റ് അഡ്വ. ഡി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ മൂന്നാം തവണയും കരുതൽ തടങ്കലിലാക്കി

തിരുവല്ല : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ  തിരുവല്ല പോലീസ് വീണ്ടും ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത്  താഴ്ചയിൽ വീട്ടിൽ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ...

തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ തെരുവുനായയുടെ കടിയേറ്റ്  കുട്ടി മരിച്ച സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ വീട് സന്ദർശിച്ച സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ജലജ ചന്ദ്രനാണ് ഇക്കാര്യം...
- Advertisment -

Most Popular

- Advertisement -