പത്തനംതിട്ട : കോൺഗ്രസ് പാർട്ടിക്കകത്തോ പുറത്തോ ഉള്ള ആർക്കെതിരെയും താൻ സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ദേശം ന്യൂസിനോട് വ്യക്തമാക്കി. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ രാഹുലാണെന്ന കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ പരോക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്മോഹൻ ഉണ്ണിത്താൻ തന്റെ പേര് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരാതി ഉണ്ടെങ്കിൽ ആർക്കും പരാതി നൽകാമെന്നും രാഹുൽ പറഞ്ഞു.
ഷാഫി പറമ്പിലുമായി തനിക്ക് ഗുരുശിഷ്യബന്ധമല്ല, സഹോദരസ്നേഹമാണുള്ളതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. പ്രതിസന്ധിഘട്ടങ്ങളിൽ ഇഷ്ടമുള്ളവരെ പ്രതിരോധിച്ചിട്ടുണ്ടെങ്കിൽ അത് പൊതുപ്രവർത്തനത്തിലെയും വ്യക്തിജീവിതത്തിലെയും പോസിറ്റീവ് വശമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ വിമർശനങ്ങൾ ക്വട്ടേഷനല്ലെന്നും മുൻപ് തനിക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്ത് പി.വി. അൻവറിനെ കാണാൻ പോയ സംഭവത്തിൽ സൈബർ ഇടങ്ങളിലെ കോൺഗ്രസ് മുഖങ്ങളിൽ നിന്നുൾപ്പെടെ രൂക്ഷവിമർശനമുണ്ടായി. അന്ന് താൻ എടുത്ത നിലപാട് തെറ്റായിപ്പോയോ എന്ന് സ്വയം തോന്നിയിരുന്നു.
ഉമ്മൻചാണ്ടി, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കെതിരെയും മുൻകാലങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ആക്രമണങ്ങളും വിമർശനങ്ങളുമുണ്ടായിട്ടുണ്ടെന്നും





