Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsകുട്ടികളുടെ ആധാർ...

കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

തിരുവനന്തപുരം : കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാമെന്ന് സംസ്ഥാന ഐടി മിഷൻ ഡയറക്ടർ അറിയിച്ചു. ആധാറിൽ അഞ്ച്, 15 വയസുകളിൽ ബയോമെട്രിക്സ് നിർബന്ധമായും പുതുക്കണം.

തക്ക സമയത്ത് നിർബന്ധിത ബയോമെട്രിക് പുതുക്കൽ നടത്തിയാൽ JEE, NEET, KEAM, മറ്റ് മത്സര പരീക്ഷകൾ, കൂടാതെ സ്‌കോളർഷിപ്പുകൾ എന്നിവയിൽ രജിസ്ട്രേഷൻ ചെയ്യുമ്പോൾ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമാണ് വിവിധ ഓൺലൈൻ സേവനം ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇമെയിൽ മാറ്റൽ തുടങ്ങിയ സേവനങ്ങൾ സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം : ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു. കരമടിത്തൊഴിലാളികൾ, ചിപ്പി-കട്ടമരത്തൊഴിലാളികൾ, കരമടി അനുബന്ധ സ്ത്രീ ചുമട്ടു തൊഴിലാളികൾ എന്നീ മത്സ്യബന്ധന വിഭാഗങ്ങളിൽ നിന്നും തുറമുഖ നിർമ്മാണത്തെത്തുടർന്ന്...

ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീടു തകർന്നു : 2 പേർക്ക് പരിക്കേറ്റു

പാലക്കാട് : ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചു വീടു തകർന്നു.അപക‌ടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. മാണിക്കാംപാറ സ്വദേശികളായ ജാനകി (60), മകൻ ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയുണ്ടായ...
- Advertisment -

Most Popular

- Advertisement -