ശബരിമല : അയ്യപ്പൻറെ പൂങ്കാവനം എന്ന സങ്കല്പത്തെ സ്വാമി ഭക്തർ കൃത്യമായി പാലിക്കണമെന്ന് ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു. ദേവസ്വം ബോർഡും പോലീസും പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കണം.
പമ്പാനദിയെ വൃത്തിയായുംശുചിയായും സൂക്ഷിക്കണം.പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതുപോലുള്ള അനാചാരങ്ങൾ ഒഴിവാക്കുക. പമ്പാനദി ഗംഗാ മാതാവിനെ പോലെയാണ്. പമ്പ മാതാവാണ് . അങ്ങനെ ഒരു മാതൃ സങ്കല്പം ഉണ്ട്. മാതൃസങ്കല്പം ഉള്ള പമ്പാനദിയെ സ്വാമിയുടെ ഭക്തന്മാർ എല്ലാവരും ശുചിയായി സൂക്ഷിക്കേണ്ടത് കടമയാണ്. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് വസ്തുക്കൾ കെട്ടിനിറക്കാതിരിക്കുക. ഇക്കാര്യങ്ങളാണ് അയ്യപ്പഭക്തർ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് ശബരിമല മേൽശാന്തി പറഞ്ഞു.





