Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsChennaiചെന്നൈയിൽ രാജ്യസഭാ...

ചെന്നൈയിൽ രാജ്യസഭാ എംപിയുടെ മകൾ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി

ചെന്നൈ : ചെന്നൈയിൽ വൈഎസ്ആർ കോൺ‌​ഗ്രസിന്റെ രാജ്യസഭാ എംപിയുടെ മകൾ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി.സംഭവത്തിൽ രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകൾ മാധുരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചെന്നൈ ബസന്ത് നഗറിലെ നടപ്പാതയ്‌ക്ക് സമീപം റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന ഊരൂർകുപ്പം സ്വദേശി സൂര്യ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന കാർ പാതയോരത്ത് കിടന്നുറങ്ങിയ ഇയാളുടെ ദേഹത്ത് പാഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൂര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.ചൊവ്വാഴ്ച മാധുരിയെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഖാദിക്ക് പ്രിയമേറുന്നു: വില്‍പനയില്‍ 30%വര്‍ധന

കൊച്ചി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഖാദി വില്‍പനയില്‍ 30%വര്‍ധന. 2025, ഏപ്രില്‍, മേയ്, ജൂണ്‍ ജൂലൈ മാസങ്ങളില്‍ 1.36 കോടി രൂപയുടെ വിപണനമാണ് കോഴിക്കോട് മിഠായി തെരുവിലെ ഖാദി എംപോറിയത്തില്‍ നടന്നത്. 2026ല്‍...

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡനം : പ്രതി എത്തിയത് മോഷണത്തിനായി

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ പ്രതി എത്തിയത് മോഷണത്തിനായി. ക്രിമിനൽ പശ്ചാത്തലമുള്ള തമിഴ്‌നാട് മധുര സ്വദേശിയായ പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു....
- Advertisment -

Most Popular

- Advertisement -