Tuesday, May 5, 2026
No menu items!

subscribe-youtube-channel

HomeNewsതമിഴ് വിശ്വകർമ്മ...

തമിഴ് വിശ്വകർമ്മ സമൂഹം സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

തിരുവനന്തപുരം : വിശ്വകർമ്മജരെ ജാതിയമായി അധിക്ഷേപിച്ചു പരസ്യം ചെയ്ത പാലക്കാട് ട്രീനിറ്റി ഗോൾഡ് ഉടമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് വിശ്വകർമ്മ സമൂഹം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി. തമിഴ് വിശ്വകർമ്മ സമൂഹ സംസ്ഥാന പ്രസിഡൻ്റ് ആർ എസ് മണിയൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

സ്വർണ്ണത്തൊഴിൽ ചെയ്യുന്നവരെ ജാതീയമായും തൊഴിൽ പരമായും അധിക്ഷേപ്പിച്ചു കൊണ്ടുള്ള പരസ്യം സമുദായ അംഗങ്ങളേയും സ്വർണ്ണത്തൊഴിലാളികളേയും വേദനിപ്പിച്ചു എന്നും ഒരു സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്നും ട്രീനിറ്റി ഗോൾഡ് ഉടമയ്ക്ക് എതിരെ നിയമ നടപടികൾ സ്വികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

ആൾ കേരളാ ഗോൾഡ് വർക്കേഴ്സ് യൂണിയനും തമിഴ് വിശ്വകർമ്മ സമൂഹവും സംയുക്തമായി നടത്തിയ ധർണ്ണയ്ക്ക് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു .വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത്  സ്വര്‍ണവില തിരിച്ചുകയറി: പവന് ഒറ്റയടിക്ക് 2760 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് ഒറ്റയടിക്ക് 2760 രൂപയാണ് വര്‍ധിച്ചത്. 1,07,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 345 രൂപയാണ് വര്‍ധിച്ചത്. 13,445 രൂപയാണ് ഒരു...

ചെരിപ്പ് നിര്‍മ്മാണ ഫാക്ടറിയിൽ തീപിടുത്തം : ആളപായമില്ല

കോഴിക്കോട്: മലപ്പുറം പൂക്കോട്ടൂരില്‍ ഫൂട്ട് വെല്‍ എന്ന ചെരിപ്പ് നിര്‍മ്മാണ ഫാക്ടറിയിൽ തീപിടുത്തം. ആളപായമില്ല.  രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മുൻഭാഗത്ത് തീ കണ്ടതോടെ സ്ത്രീകളക്കമുള്ള തൊഴിലാളികള്‍ പുറത്തേക്ക് ഇറങ്ങി രക്ഷപെട്ടതിനാല്‍ ആളപായമുണ്ടായില്ല. രണ്ടര മണിക്കൂറിനു...
- Advertisment -

Most Popular

- Advertisement -