Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഒആര്‍ കേളു...

ഒആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവത്തിലാണ് കേളു സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ‌ ചടങ്ങിൽ പങ്കെടുത്തു.

കെ.രാധാകൃഷ്ണൻ രാജിവച്ച ഒഴിവിലാണ് ഒ.ആർ. കേളു മന്ത്രിയായത്.വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് ഇദ്ദേഹം. കെ.രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പാണ് ഒ.ആർ. കേളുവിന് ലഭിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആകുന്നെങ്കിൽ മുഖ്യമന്ത്രി : മറ്റൊന്നും വേണ്ട – വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം ലഭിച്ചിട്ടും ഗ്രൂപ്പ് പോരിനെ തുടർന്ന് മുഖ്യമന്ത്രി ചർച്ചകൾ എങ്ങും എത്തിക്കാനാകാതെ കോൺഗ്രസ് നേതൃത്വം. തങ്ങളുടെ പക്ഷത്ത് എം. എൽ എമാരുടെ എണ്ണം കൂട്ടാനുള്ള ചരടുവലികൾ മുറുക്കി. 47...

കിറ്റ് വിവാദം : ടി.എൻ. പ്രതാപനെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകാൻ ബിജെപി

തൃശ്ശൂർ : മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകും.നടനും ബിജെപി നേതാവുമായ ദേവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തി എന്നു കാണിച്ചാണ് പരാതി. കിറ്റ് വിവാദം...
- Advertisment -

Most Popular

- Advertisement -