Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsAdoorമാതാവിനെ കൊലപ്പെടുത്തിയ...

മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവന്ന പ്രതി, സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊലപ്പെടുത്തി

അടൂർ : സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവന്ന പ്രതി  പരോളിൽ ഇറക്കിയ സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊലപ്പെടുത്തി.

പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ്കുമാർ (64) ആണ് കുടുംബ വീട്ടിൽ കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് 5.30 ന് ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സതീഷ് കുമാറിൻ്റെ മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താനാണ് കൊലപ്പെടുത്തിയത്.

മാതാവിനെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ 17 വർഷമായി ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരത്തെ ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ
സഹോദരനായ സതീഷ്കുമാർ രണ്ടാഴ്ച മുമ്പാണ് ഇയാളെ പരോളിൽ ഇറക്കി വീട്ടിലെത്തിച്ചത്. ഇന്ന് പുറത്തു പോയി മദ്യപിച്ച് വന്ന മോഹനൻ ഉണ്ണിത്താനോട് മദ്യപിച്ച് വീട്ടിൽ വരരുതെന്ന് സതീഷ്കുമാർ താക്കീത് ചെയ്തു.

ഇതിൽ പ്രകോപിതനായ മോഹനൻ വീടിനുള്ളിലേക്ക് കയറിയ ശേഷം ഉലക്കയുമായി തിരികെയെത്തി സതീഷ് കുമാറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സ്ഥലത്ത് എത്തിയ അടൂർ പൊലീസ് മോഹനൻ ഉണ്ണിത്താനെ കസ്റ്റഡിയിലെടുത്തു. സഹോദരങ്ങളായ രണ്ടു പേരും അവിവാഹിതമാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി, മീന ഭരണി, കാർത്തിക ഉത്സവത്തിന് കൊടിയേറി.  ദേവസ്വം പ്രസിഡന്റ് വി.കെ. മുരളീധരൻ നായർ  കൊടിയേറ്റ് കർമ്മം നിർവഹിച്ചു.  സെക്രട്ടറി ജി. മനോജ് കുമാർ, ഖജാൻജി...

Kerala Lotteries Results : 04-07-2024 Karunya Plus KN-529

1st Prize Rs.8,000,000/- PW 194682 (KANNUR) Consolation Prize Rs.8,000/- PN 194682 PO 194682 PP 194682 PR 194682 PS 194682 PT 194682 PU 194682 PV 194682 PX 194682 PY...
- Advertisment -

Most Popular

- Advertisement -