Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം ജില്ലയുടെ...

കോട്ടയം ജില്ലയുടെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിനു തുടക്കം കുറിച്ചു

കോട്ടയം : കോട്ടയം ജില്ല രൂപീകൃതമായതിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിനു കളക്ട്രേറ്റിൽ തുടക്കം.ശിങ്കാരിമേളത്തിന്റെ അകമ്പടിയിൽ കേക്കു മുറിച്ചും മരം നട്ടും ആഘോഷങ്ങൾക്കു തുടക്കമിട്ടു. കോട്ടയം@ 75 എഴുതിയ ജില്ലയുടെ ഭൂപടം പതിച്ച മാപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് മിനി എസ്. ദാസും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കും സബ് കളക്ടർ ഡി. രഞ്ജിത്തും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും ബീന പി. ആനന്ദും ചേർന്നു മുറിച്ചു.

തുടർന്നു ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ ഭൂപടം ആലേഖനം ചെയ്ത കേക്കും മുറിച്ചു. അതിനുശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സബ് കളക്ടറും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും ചേർന്ന് ജില്ലാ പഞ്ചായത്ത് വളപ്പിൽ പ്ലാവ് നട്ടു. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ജൂലൈ ഒന്നുമുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ജില്ലാതല ഉദ്യോഗസ്ഥർ, കളക്ട്രേറ്റ് ജീവനക്കാർ, ഫെഡറൽ ബാങ്ക് ജീവനക്കാർ എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുതിർന്ന പൗരൻമാർ അശരണരുടെ കാവൽക്കാരാകണം: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : മലങ്കരസഭയിലെ മുതിർന്ന പൗരൻമാർ അശരണരുടെ കാവൽക്കാരും, ഒറ്റപ്പെടുന്നവർക്ക് കരുതലിന്റെ കരുത്തായും മാറണമെന്ന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ  കാതോലിക്കാ ബാവാ. കോട്ടയം പുതുപ്പള്ളി സെന്റ്...

സ്വിഫ്റ്റ് ബസ് വൃത്തിയായി സൂക്ഷിച്ചില്ല: കെഎസ്ആര്‍ടിസി ആലുവ ഡിപ്പോ അധികൃതർക്കെതിരെ നടപടി

തൃശൂർ: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വൃത്തിയായി സൂക്ഷിക്കാത്തതിന് ആലുവ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ കെ റ്റി ബൈജുവിനെതിരെയാണ് നടപടി. കെ ടി ബൈജുവിനെ അഞ്ച് ദിവസത്തെ തിരുത്തല്‍ പരിശീലനത്തിന് അയക്കും. ആലുവ ഡിപ്പോയിലെ...
- Advertisment -

Most Popular

- Advertisement -