Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaമോഹൻലാൽ –...

മോഹൻലാൽ – അനൂപ് സത്യൻ ചിത്രം ‘L368’ ; ഷൂട്ടിങ് നവംബർ ആദ്യവാരത്തിൽ

കൊച്ചി : മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന  ചിത്രമായ ‘L368’ന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ചടങ്ങില്‍ മോഹന്‍ലാല്‍, മുകേഷ്, ആന്റണി പെരുമ്പാവൂര്‍, സംഗീത് പ്രതാപ്, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ് പെപ്പെ, സത്യന്‍ അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു. ചിത്രത്തിന്റെ ഷൂട്ടിങ് നവംബർ ആദ്യവാരം ആരംഭിക്കുമെന്നാണ് വിവരം.

തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരിക്കും ആദ്യ ഷെഡ്യൂൾ ചിത്രീകരിക്കും. 2027ലെ വിഷു റിലീസായാണ് ചിത്രം ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. അനൂപ് സത്യൻ തന്നെയാണ് തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്നത്. ജേക്സ് ബിജോയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ബ്രഹ്മയുഗം സിനിമയുടെ ഛായാഗ്രാഹനായ ഷെഹ്നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി താന്‍ കോമഡി ത്രില്ലര്‍ ആക്ഷന്‍ ചിത്രമാണ് ഒരുക്കുന്നതെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നവംബറില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ നിര്‍മാണം ബിജു ജോര്‍ജ് അലക്‌സാണ്ടറും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ്. ചിത്രത്തിലെ മറ്റ് താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും പരിചയപ്പെടുത്തിയിട്ടില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 08-04-2025 Sthree Sakthi SS-462

1st Prize Rs.7,500,000/- (75 Lakhs) SO 298420 (IRINJALAKKUDA) Consolation Prize Rs.8,000/- SN 298420 SP 298420 SR 298420 SS 298420 ST 298420 SU 298420 SV 298420 SW 298420 SX...

ജെ.ഡി.സി പരീക്ഷ ഏപ്രിലിൽ

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന ജെ.ഡി.സി കോഴ്സിന്റെ പരീക്ഷകൾ ഏപ്രിൽ രണ്ട് മുതൽ ആരംഭിക്കും. പരീക്ഷാ ഫീസ് മാർച്ച് ഒന്നുമുതൽ 6 വരെ പിഴയില്ലാതെയും 11...
- Advertisment -

Most Popular

- Advertisement -