Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsNationalഹാത്രാസ് അപകടം...

ഹാത്രാസ് അപകടം :116 പേർ മരിച്ചതായി ഔദ്യോ​ഗിക സ്ഥിരീകരണം

ലക്‌നൗ : ഹത്രാസ് അപകടത്തിൽ 116 പേർ മരിച്ചതായി ഔദ്യോ​ഗിക സ്ഥിരീകരണം. അപകടത്തിൽ പരുക്കേറ്റവർ ആറോളം ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഭൂരിഭാ​ഗം പേരെയും തിരിച്ചറിഞ്ഞതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, മരണസംഖ്യ 130 ആയി ഉയർന്നതായിയാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .അപക‍ട സ്ഥലം മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും.

ഹത്രാസിലെ സിക്കന്ദർ റൗവിലെ പാടത്ത് താത്കാലിക പന്തൽ കെട്ടിയാണ് പരിപാടി നടന്നത്.ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന പരിപാടി .യോ​ഗത്തിൻ‌റെ അവസാനത്തിൽ അനുഗ്രഹം തേടിയുള്ള ആളുകളുടെ തിരക്കിലാണ് അപകടം ഉണ്ടായത്. ദുരന്തത്തിന് പിന്നാലെ ഭോലെ ബാബ ഒളിവിലാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈംഗിക പീഡന കേസിൽ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും

മല്ലപ്പള്ളി :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിച്ച് ബോധക്ഷയം സംഭവിപ്പിക്കുകയും ചെയ്ത കേസിൽ ബന്ധുവായ പ്രതിക്ക്  ജീവപര്യന്തവും മൂന്ന് വർഷവും ഒരു മാസവും...

എസ്.എസ്.എല്‍.സി: ജില്ലയ്ക്ക് 99.7 ശതമാനം വിജയം

പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 99.7 ശതമാനം വിജയം. തിരുവല്ല വിദ്യാഭ്യാസ ജില്ല 99.86 ശതമാനം വിജയം നേടിയപ്പോള്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയ്ക്ക് 99.61 ശതമാനം വിജയം കണ്ടെത്താനായി. എല്ലാ വിഷയങ്ങളിലും...
- Advertisment -

Most Popular

- Advertisement -