Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsകാൽ വഴുതി...

കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട യുവതിയെ രണ്ട് പേർ ചേർന്ന് രക്ഷപ്പെടുത്തി

ആറന്മുള : പമ്പാനദിയിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട യുവതിയെ രണ്ട് പേർ ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. മാലക്കര സ്വദേശികളായ രഞ്ജിത്തും വിജയനുമാണ് യുവതിയുടെ ജീവൻ രക്ഷിച്ച് നാടിൻ്റെ ആദരം ഏറ്റുവാങ്ങിയവർ. നെല്ലിക്കൽ വെളുത്തേടത്ത് കടവിൽ ആണ് ഇന്ന് ഉച്ചയ്ക്ക് യുവതി നദിയിലെ ഒഴുക്കിൽപ്പെട്ടത്.

ഒരു മണിക്കൂറോളം വെള്ളത്തിൽ കഴിഞ്ഞ യുവതിയുടെ കരച്ചിൽ മറുകരയിൽ വീട്ടിലിരുന്നു കേട്ട രഞ്ജിത് അയൽ വാസി വിജയനെയും കൂട്ടിയാണ് നദിയിലേക്ക് ചാടി യുവതിയെ സാഹസികമായി രക്ഷപെടുത്തിയത്. യുവതി ഏകദേശം ഒരു കിലോമീറ്ററോളം ഒഴുകി ആറാട്ടുപുഴ പാലത്തിന് സമീപം വരെ എത്തിയിരുന്നു.

വിവരമറിഞ്ഞ് ധാരാളം പേർ നദിയുടെ ഇരുകരകളിലും തടിച്ചു കൂടി. കരയ്ക്കെത്തിച്ച യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ ജീവൻ രക്ഷിച്ച് നാടിന് അഭിമാനമായ രഞ്ജിത്തിനെയും വിജയനെയും മാലക്കര യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂർ കൃഷി ഭവൻ : പോഷക തോട്ടം കിറ്റ് വിതരണം

കുറ്റൂർ : ആരോഗ്യകരമായ ഭക്ഷണം വീട്ടുവളപ്പിൽ തന്നെ ഉൽപാദിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വളങ്ങളും കീടനാശിനികളും തൈകളും അടങ്ങിയ കിറ്റ് സബ്‌സിഡി നിരക്കിൽ കൃഷി ഭവനിൽ നിന്നും  വിതരണം ചെയ്തു തുടങ്ങി. കിറ്റുകളുടെ വിതരണോത്ഘാടനം...

സ്വകാര്യ വാഹനങ്ങള്‍ മറ്റു വ്യക്തികളുടെ ഉപയോഗത്തിനു പണമോ പ്രതിഫലമോ വാങ്ങി നല്‍കുന്നത് ശിക്ഷാർഹം : മോട്ടര്‍ വാഹന വകുപ്പ്

തിരുവനന്തപുരം : സ്വകാര്യ വാഹനങ്ങള്‍ മറ്റു വ്യക്തികളുടെ ഉപയോഗത്തിനു പണമോ പ്രതിഫലമോ വാങ്ങി നല്‍കുന്നത് ശിക്ഷാർഹമെന്ന് മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ദുരുപയോഗം തെളിഞ്ഞാല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെ ഉടമയ്ക്ക് എതിരെ...
- Advertisment -

Most Popular

- Advertisement -