Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ആംബുലന്‍സിന്...

ആലപ്പുഴയിൽ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ അതിക്രമം

ആലപ്പുഴ : രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ അതിക്രമം.ആലപ്പുഴ ജില്ലയിലെ താമരക്കുളം വയ്യാങ്കരയിലാണ് സംഭവം.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ശൂരനാട് സ്വദേശികളായ യുവാക്കൾ ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറേ ദൂരം കാർ ഓടിച്ച് അഭ്യാസ പ്രകടനം നടത്തി.ആംബുലന്‍സ് ഡ്രൈവര്‍ നിരന്തരം ഹോണ്‍ മുഴക്കി സൈഡ് ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ ഒഴിഞ്ഞുമാറിയില്ല .പിന്നീട് നടുറോഡില്‍ കാർ നിര്‍ത്തി ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ വിഷ്ണു നൂറനാട് പൊലീസിൽ പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണിച്ചുകുളങ്ങര ഉത്സവം: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ആലപ്പുഴ : കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 25, 26 തീയതികളില്‍ പകൽ 2 മണി മുതൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കണിച്ചുകുളങ്ങര ദേശീയപാത ജംഗ്ഷനിൽ നിന്നും...

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : അടൂര്‍ പെരിങ്ങനാട് -വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ വരെയുളള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ പുനരാരംഭിച്ചതിനാല്‍ നവംബര്‍ 25 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതം താല്‍കാലികമായി നിരോധിച്ചു. അടൂരില്‍ നിന്നും നെല്ലിമുകള്‍ ഭാഗത്തേക്ക് പോകുന്ന...
- Advertisment -

Most Popular

- Advertisement -