Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭ ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞം സമര്‍പ്പണവിളംബരം

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞം സമര്‍പ്പണവിളംബരം നടന്നു. ജപത്തിൻ്റെ നൂറാം ദിവസമായ ഇന്ന്   ക്ഷേത്രം തന്ത്രിവര്യന്‍ നെടുമ്പള്ളി തരണനല്ലൂര്‍ സതീശന്‍നമ്പൂതിരിപ്പാടിന്‍റെ സാന്നിധ്യത്തില്‍  പൂയം തിരുനാള്‍ ഗൗരിപാര്‍വ്വതി ബായി തമ്പുരാട്ടി സമര്‍പ്പണത്തിന്‍റെ വിളംബര പത്രം  പ്രീതി നടേശന് നല്കി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു.

ചടങ്ങിൽ കരമന ജയന്‍,  തുളസീഭാസ്കരന്‍, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.മഹേഷ്‍, ശ്രീപദ്മനാഭ ഭക്തമണ്ഡലി പ്രവര്‍ത്തകര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവർ  പങ്കെടുത്തു.

ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞത്തിന്‍റെ ആറുകോടി നാമജപം പൂര്‍ത്തിയാക്കുന്ന
ഒന്നാംഘട്ടസമര്‍പ്പണം ആഗസ്റ്റ് 18 ന്  രാവിലെ 8.30 ന് ക്ഷേത്രത്തില്‍ നടക്കും. അന്നേദിവസം രണ്ടായിരത്തോളം പേര്‍ ചേര്‍ന്ന് ഒരു കോടി ഇരുപതു ലക്ഷം നാമം ജപിക്കും. സമര്‍പ്പണസഭയും ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാൽവഴുതി കിണറ്റിൽ വീണ ഗർഭിണിയായ യുവതിക്ക് രക്ഷകരായി അഗ്നിശമന സേന

കോഴഞ്ചേരി : അബദ്ധത്തിൽ കാൽവഴുതി കിണറ്റിൽ വീണ ഗർഭിണിയായ യുവതിക്ക് രക്ഷകരായി അഗ്നിശമന സേന. മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ പുന്നയ്ക്കാടിന് സമീപം കാരംവേലി സ്വദേശിനി 6 മാസം ഗർഭിണിയായ റൂബി മാത്യു (38) ആണ്...

കൃഷി ഭവനിൽ നിന്നും കിറ്റുകൾ വിതരണം ചെയ്യുന്നു

കുറ്റൂർ : പോഷക തോട്ടം നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള കിറ്റുകൾ സബ്‌സിഡി നിരക്കിൽ കുറ്റൂർ കൃഷി ഭവനിൽ നിന്നും ലഭിക്കുന്നു.800 രൂപ വിലയുള്ള കിറ്റുകൾക്ക് 300/- രൂപ മാത്രം അടച്ചാൽ മതിയാകും. ആദ്യം രജിസ്റ്റർ...
- Advertisment -

Most Popular

- Advertisement -