Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAdoorയുവാവ് അയൽവാസിയെ...

യുവാവ് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിപ്പരുക്കേൽപ്പിച്ചു

അടൂർ : രാത്രിയിൽ ഉച്ചത്തിൽ പാട്ട് വച്ചതിൽ പ്രകോപിതനായ യുവാവ് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. ഇളമണ്ണൂരിൽ കഴിഞ്ഞ രാത്രിയിലാണ് സംഭവം. അയൽവാസി കണ്ണൻ എന്നയാളെ വെട്ടിപ്പരുക്കേൽപ്പിച്ചതിന് ഇളമണ്ണൂർ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തലയ്ക്കും ചെവിയ്ക്കും വെട്ടേറ്റ കണ്ണനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചത്തിൽ പാട്ട് വച്ചതിനെ ചോദ്യം ചെയ്യാൻ എത്തിയ സന്ദീപ് വാക്ക് തർക്കത്തെ തുടർന്ന് കണ്ണനെ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുഗതകുമാരി പുരസ്ക്കാരം കുമ്മനം രാജശേഖരന്

കൊല്ലം: കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ പേരിൽ ഗാന്ധിഭവൻ ഇന്റർനാഷനൽ ട്രസ്റ്റ് ഏർപ്പെടുത്തിയ സുഗതകുമാരി ദേശീയ പരിസ്ഥിതി പുരസ്ക്കാരത്തിന് (25000രൂപ) മിസോറം മുൻ ഗവർണറും സുഗതവനം പദ്ധതി ഉപജ്ഞാതാവുമായ കുമ്മനം രാജശേഖരൻ അർഹനായി. ജൂൺ...

എടത്വയിൽ പാടത്ത് കൂട്ടിയിട്ട നെല്ല് മോഷണം പോയതായി പരാതി

എടത്വ: വിളവെടുത്ത ശേഷം പാടത്ത് കൂട്ടിയിട്ട നെല്ല് മോഷണം പോയതായി പരാതി. പാട്ട കർഷകനായ പച്ച സ്വദേശി ജിനു സെബാസ്റ്റ്യനാണ് എടത്വാ പോലിസിൽ പരാതി നൽകിയത്. തലവടി കൃഷിഭവൻ പരിധിയിൽ വരുന്ന മകരച്ചാൽ...
- Advertisment -

Most Popular

- Advertisement -