Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeSpiritualആറന്മുള അഷ്ടമിരോഹിണി...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ കൂപ്പൺ വിതരണോദ്ഘാടനം നടന്നു

ആറന്മുള  : ഈ മാസം 26 ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയുടെ കൂപ്പൺ വിതരണോദ്ഘാടനം നടന്നു

പള്ളിയോട സേവാസംഘവും  തിരുവിതാംകൂർ ദേവസ്വം ബോർഡും  ചേർന്നുള്ള  നിർവ്വഹണ സമിതി നിർദ്ദേശം  അനുസരിച്ചുള്ള  ഒരുക്കങ്ങൾ  അഷ്ടമിരോഹിണി  വള്ളസദ്യയ്ക്ക്  ആരംഭിച്ചു.  അതിന്റെ  ഭാഗമായി  വള്ളസദ്യ സംഭാവന കൂപ്പൺ  വിതരണ കൗണ്ടർ ആറന്മുള  ക്ഷേത്ര സന്നിധിയിൽ  പള്ളിയോട സേവാ സംഘം  പ്രസിഡന്റ്  കെ വി സാംബദേവൻ ഭദ്രദീപം  കൊളുത്തി ഉദ്ഘാടനം  ചെയ്തു. ആദ്യ കൂപ്പൺ പ്രസിഡൻ്റ് കെ.വി. സാംബദേവൻ, ട്രഷറർ രമേഷ്കുമാർ മാലിമേൽ എന്നിവർ ചേർന്ന് ഇടയാറന്മുള ചെറുവള്ളിൽ വേണുഗോപാലൻ നായർക്കും കുടുംബത്തിനും നൽകി

ക്ഷേത്രത്തിൻ്റെ ആനക്കൊട്ടിലിൽ നടന്ന ചടങ്ങിൽ പള്ളിയോട സേവാ സംഘം  ട്രഷറർ രമേഷ്കുമാർ  മാലിമേൽ, സെക്രട്ടറി  പ്രസാദ് ആനന്ദഭവൻ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, നിർവ്വഹണസമിതി മെമ്പർ  രവീന്ദ്രൻ നായർ മാലക്കര, എക്സിക്യൂട്ടീവ്   മെമ്പർമാരായ വിജയകുമാർ  ഇടയാറൻമുള, അനൂപ് ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ നായർ, ബി .കൃഷ്ണകുമാർ,  പള്ളിയോട പ്രതിനിധികൾ, ദേവസ്വം  ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ  പങ്കെടുത്തു

ഭക്തർക്ക് 10,000, 5000, 2000, 1000 രൂപ എന്ന ക്രമത്തിൽ കൂപ്പണുകൾ പാഞ്ചജന്യം ഹാളിൽ ലഭിക്കുമെന്ന് അഷ്ടമിരോഹിണി വള്ളസദ്യ കൺവീനർ സുരേഷ് കുമാർ പുതുക്കുളങ്ങര അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊങ്കാല : പ്രാദേശിക അവധി

തിരുവല്ല : ചക്കുളത്തുകാവ് പൊങ്കാല ദിവസമായ ഡിസംബര്‍ 13ന് തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി...

Kerala Lotteries Results : 01-07-2025 Sthree Sakthi SS-474

1st Prize Rs.1,00,00,000/- SL 257441 (KOLLAM) Consolation Prize Rs.5,000/- SA 257441 SB 257441 SC 257441 SD 257441 SE 257441 SF 257441 SG 257441 SH 257441 SJ 257441...
- Advertisment -

Most Popular

- Advertisement -