Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീഗോശാലകൃഷ്ണ ജലോത്സവം...

ശ്രീഗോശാലകൃഷ്ണ ജലോത്സവം : ആഘോഷ കമ്മറ്റി രൂപീകരിച്ചു

തിരുവല്ല : ചരിത്രപ്രസിദ്ധവും ഐതീഹപ്പെരുമയുള്ളതുമായ അറുപതാമത് ശ്രീഗോശാലകൃഷ്ണ ജലോത്സവം 2024 സെപ്റ്റംബർ -20 ന് പാണ്ടനാട് മുറിയായ്ക്കര നെട്ടായത്തിൽ നടക്കും. ശ്രീഗോശാലകൃഷ്ണ സേവാ സംഘം പ്രസിഡന്റ് സജു ഇടക്കല്ലിൽന്റെ അദ്ധ്യക്ഷതയിൽ പാണ്ടനാട് ആലേലിൽ കൂടിയ യോഗത്തിൽ ആഘോഷ കമ്മറ്റി ചെയർമാനായി പാണ്ടനാട് ലക്ഷ്മി വിലാസത്തിൽ വി. വിമൽകുമാറിനേയും ജനറൽ കൺവീനറായി മഴുക്കീർ ആനക്കുഴിയിൽ വി ആർ മുരളീധരൻ പിള്ളയേയും തിരഞ്ഞെടുത്തു .

വൈസ് ചെയർമാൻ – ശശികുമാർ. N,ഫിനാൻസ് – K. K ജയരാമൻ, പബ്ലിസിറ്റി – അനിൽ S ആര്യാസദനം,റേസ് കമ്മറ്റി – സതീഷ് ബാബു, ഘോഷയാത്ര – സന്തോഷ്‌ മാലിയിൽ, സ്റ്റേജ് & ഡെക്കറേഷൻ – അജിത് കുമാർ എന്നിവരടങ്ങുന്ന വിവിധ സബ് കമ്മിറ്റിയും തെരഞ്ഞെടുത്തു.ആഗസ്റ്റ് -11 ഞായറാഴ്ച 3.00 മണിയ്ക്ക് പൊതുയോഗം വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ സേവാ സംഘം സെക്രട്ടറി മുരളീധരൻ ഹരിശ്രീ, ട്രഷറാർ K. K ജയരാമൻ, തിരുവൻവണ്ടൂർ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സന്തോഷ്‌ മാലിയിൽ എന്നിവരും വിവിധ സാമുദായിക സംഘടനാ നേതാക്കളും പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഭ്യന്തര സുരക്ഷ ഭീഷണി: അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി  പുറത്താക്കണം: ഹിന്ദു ഐക്യവേദി

തൃശൂര്‍: സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന എല്ലാ ബംഗ്ലാദേശി പൗരന്മാരെയും കണ്ടെത്തി ഉടന്‍ പുറത്താക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് ആസാമികളും, ബംഗാളികളും ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവര്‍ വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ച് വരുന്നത്. കഴിഞ്ഞ...

വായനവാരാഘോഷം : വിദ്യാർഥികൾ ഗ്രന്ഥശാലാസന്ദർശനം നടത്തി

തിരുവല്ല : വായനദിനവുമായി ബന്ധപ്പെട്ട് മന്നൻകരച്ചിറ ഗവ. യുപി സ്കൂളിൽ നടന്നു വരുന്ന വായനവാരാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ മന്നൻകരച്ചിറ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. അധ്യാപകരായ ഷിജു പി ചാക്കോ, ആഷിനാ അഷറഫ്, അനിഴ...
- Advertisment -

Most Popular

- Advertisement -