Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsവിവാഹാലോചനയിലൂടെ പരിചയപ്പെട്ട്...

വിവാഹാലോചനയിലൂടെ പരിചയപ്പെട്ട് യുവതിയെ പീഡിപ്പിച്ച കേസിൽ 46 കാരൻ അറസ്റ്റിൽ

തിരുവല്ല : വിവാഹാലോചനയിലൂടെ പരിചയപ്പെട്ട്  യുവതിയെ പീഡിപ്പിച്ച കേസിൽ വള്ളംകുളം സ്വദേശിയായ 46 കാരൻ അറസ്റ്റിൽ. കൺസ്യൂമർഫെഡ് ചെങ്ങന്നൂർ ഷോപ്പ് മാനേജർ വള്ളംകുളം നന്ദനത്തിൽ വീട്ടൽ പി. സുമേഷ് (46) ആണ് അറസ്റ്റിലായത്.

ഭാര്യയുമായി വേർപിരിഞ്ഞു കഴിയുന്ന സുമേഷ് 2 വർഷം മുൻപാണ് യുവതിയെ പരിചയപ്പെടുന്നത്. ഭർത്താവ് മരിച്ച 2 കുട്ടികളുടെ മാതാവായ ഇവരെ വിവാഹമോചന കേസ് നടന്നു വരുന്ന കാര്യം പറഞ്ഞാണ് വിവാഹം താമസിപ്പിച്ചത്. മദ്യപിച്ച് യുവതിയുടെ വീട്ടിലെത്തിയിരുന്ന സുമേഷ് യുവതിയെ മർദ്ദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ച് എത്തിയ സുമേഷ് യുവതിയെ ഉപദ്രവിക്കുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തുടർന്ന് യുവതി  പൊലീസിൽ നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗാർഹിക പീഡന പരാതിയുമായി എത്തുന്നവർക്ക് തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ

തിരുവനന്തപുരം : ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള...

ശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -