പാലക്കാട് : കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എ.കെ. ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറി.സി.പി. എം. സ്ഥാനാര്‍ത്ഥി പി. സരിനുമായി കൂടികാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരുമിച്ചാണ് മാധ്യമങ്ങളെ തീരുമാനം അറിയിച്ചത് .വിമതനായി താൻ കൂടി മത്സരിച്ചാൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കപ്പെടുമെന്നും അതിനാൽ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്നും ഷാനിബ് അറിയിച്ചു. ബി.ജെ.പിയേയും വി.ഡി.സതീശന്റെ നയങ്ങളേയും ഒരുപോലെ പരാജയപ്പെടുത്തണം അതിനാണ് പിന്മാറ്റമെന്നും ഷാനിബ് പറഞ്ഞു.