Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ വിദ്യാർത്ഥികളുമായി...

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്  കുഴിയിലേക്ക് മറിഞ്ഞു: വിദ്യാർഥികൾ നിസാരപരികളോടെ രക്ഷപ്പെട്ടു

തിരുവല്ല : നിരണത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞു. മദ്യ ലഹരിയിൽ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന 5 വിദ്യാർഥികൾ നിസാരപരികളോടെ രക്ഷപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ നിരണം വില്ലേജ് ഓഫീസിന് സമീപം ആയായിരുന്നു സംഭവം. കടപ്ര ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ നിരണം വെട്ടിയിൽ ലക്ഷ്മി വിലാസത്തിൽ അശോക് കുമാർ (48) ആണ് അറസ്റ്റിൽ ആയത്. വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകട സ്ഥലത്തിന് സമീപം പെയിൻറിംഗ് നടത്തിയിരുന്ന യുവാക്കൾ ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ അശോക് കുമാറിനെതിരെ പോലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രിക്കെതിരെ അസഭ്യ പരാമർശം : ഡിഎംകെ മന്ത്രിക്കെതിരെ കേസെടുത്തു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യ പരാമർശം നടത്തിയ തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിൽ തൂത്തുക്കൂടി പൊലീസാണ് 294(ബി ) വകുപ്പ്...

തന്ത്രിമണ്ഡലം 14-മത് സംസ്ഥാന സമ്മേളനം ഭാർഗ്ഗവം 2024  മന്ത്രി  സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

തിരുവല്ല: അഖിലകേരളാ തന്ത്രിമണ്ഡലം 14-മത് സംസ്ഥാന സമ്മേളനം - ഭാർഗ്ഗവം 2024  തിരുവല്ലയിൽ  സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി  സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദജി ഭദ്രദീപ പ്രോജ്ജ്വലനം...
- Advertisment -

Most Popular

- Advertisement -