തിരുവല്ല: സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമര പരിപാടികളുടെ ഭാഗമായി തിരുവല്ലയിലും വായ് മൂടികെട്ടി പ്രതിഷേധിച്ചു. കലാപരിപാടികൾ അവതരിപ്പിക്കുവാൻ രാത്രി 10 മണിക്കു ശേഷമുള്ള മൈക്ക് നിരോധനം പിൻവലിക്കുക, 60 വയസ് കഴിഞ്ഞ കലാപ്രവർത്തകർക്ക് ക്ഷേമനിധി അംഗത്വത്തിന് ഒരു അവസരം കൂടി നൽകുക, കലാകാര ക്ഷേമ പെൻഷൻ 5000 രൂപയായി ഉയർത്തുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വായ് മൂടികെട്ടി പ്രതിഷേധിച്ചത്.
തിരുവല്ല റവന്യൂ ടവറിന് മുൻപിൽ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡൻ്റ് പ്രകാശ് വള്ളംകുളം അദ്ധ്യക്ഷത വഹിച്ച സമരം. സംസ്ഥാന സെക്രട്ടറി അജി ചാലാക്കേരി ഉദ്ഘാടനം ചെയ്തു. ഷാജി പഴൂർ ടോം പ്രകാശ്, പ്രസാദ് റാന്നി, സുജാത കുറ്റൂർ, ഓമനക്കുട്ടൻ ആനിക്കാട്, ഇ.കെ ലൗലി, തമ്പി അണിയറ തുടങ്ങിയവർ പ്രസംഗിച്ചു.






