Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeHealthറോബോട്ടിക് ശസ്ത്രക്രിയ...

റോബോട്ടിക് ശസ്ത്രക്രിയ നൂറെണ്ണം തികച്ച് ബിലീവേഴ്സ് ആശുപത്രി

തിരുവല്ല : റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 100 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം. ആഘോഷ – ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനവും  ലോഞ്ചിംഗും  മുൻ ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പത്മഭൂഷൻ  പി ആർ ശ്രീജേഷ് നിർവഹിച്ചു.

കേരളത്തിലെ ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയാ വിദഗ്ദ്ധരിൽ ഒരാളായ ഡോ സമീർ അലി മുഖ്യാതിഥിയായി. ബിലീവേഴ്സ് ആശുപത്രിയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര അധ്യക്ഷനായി. അസ്ഥിരോഗ വിഭാഗം മേധാവി പ്രൊഫ. ഡോ വിനു മാത്യു ചെറിയാൻ,  അസോസിയേറ്റ് ഡയറക്ടറും അസ്ഥിരോഗ വിഭാഗം സീനിയർ കൺസൾട്ടനുമായ പ്രൊഫ ഡോ സാമുവൽ ചിത്തരഞ്ജൻ, മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, അസ്ഥിരോഗ വിഭാഗം റോബോട്ടിക് ശസ്ത്രക്രിയാ വിദഗ്ദ്ധൻ പ്രൊഫ ഡോ നിതിൻ തോമസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. 

മധ്യതിരുവിതാംകൂറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയാ കേന്ദ്രമായ ബിലീവേഴ്സിൽ ചെറിയ കാലയളവിനു ഉള്ളിൽ നൂറിലധികം രോഗികൾക്ക് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയതതായി  ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പണിമുടക്ക് : ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം : നാളത്തെ അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി.ഹാജരാക്കാത്ത ജീവനക്കാരുടെ അഭാവം ഡയസ്‌നോണ്‍ ആയി പരിഗണിക്കുമെന്നും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും കെ എസ് ആർ ടി സി മാനേജ്‌മെന്റ് അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍...

സംസ്ഥാനത്ത്‌ ഇന്നും ശക്തമായ മഴക്ക് സാധ്യത:4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്.തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കും. മഴക്കെടുതിയിൽ 6 പേർ മരിച്ചു. 2 പേരെ കാണാതായി....
- Advertisment -

Most Popular

- Advertisement -