Sunday, April 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅനധികൃതമായി മദ്യം...

അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ

ചേർത്തല : രണ്ട് ദിവസത്തെ ഡ്രൈ ഡേ അനുബന്ധിച്ച് അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ. ചേർത്തല കൊക്കോതമംഗലം വാരനാട് മുറിയിൽ കിഴക്കേടത്ത് വീട്ടിൽ നന്ദകുമാർ (56) ആണ് എക്സൈസിന്റെ പിടിയിലായത്.

ആലപ്പുഴ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി പി സാബുവിന്റെ നേതൃത്വത്തിൽ അനധികൃത വിലനയ്ക്കായി സൂക്ഷിച്ചിരുന്ന 100 കുപ്പി മദ്യം ആണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

ഡ്രൈ ഡേ ദിവസങ്ങളിൽ മദ്യം കൂടുതലായി സൂക്ഷിച്ച് വിൽപ്പന നടത്തിയിരുന്ന ഇയാള്‍ ആഴ്ചകളായി എക്സൈസിന്‍റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇതിനൊടുവിൽ നടത്തിയ പരിശോധനയിലാണ് നന്ദകുമാർ എക്സൈസിന്‍റെ പിടിയിലായത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാപ്പാ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചതായി റിപ്പോർട്ട്

ആലപ്പുഴ: ആലപ്പുഴയിൽ കാപ്പാ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചതായി റിപ്പോർട്ട്. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ മരത്തുങ്കൽ ബാബു - ഗ്രേസി ദമ്പതികളുടെ മകൻ സിജു ബാബു (21)...

തിരുവല്ല യോഗ കലാശാല അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.

തിരുവല്ല : തിരുവല്ല 'യോഗ കലാശാല'യുടെ നേതൃത്വത്തിൽ തിരുവല്ല ആനന്ദ് കൺവെൻഷൻ സെൻട്രൽ വച്ച് യോഗ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.യോഗാസന ഭാരത് നാഷണൽ കോച്ചും നാഷണൽ ആയുഷ് മിഷൻ യോഗ തെറാപ്പിസ്റ്റുമായ...
- Advertisment -

Most Popular

- Advertisement -