Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനാപുരം താലൂക്ക്...

പത്തനാപുരം താലൂക്ക് യൂണിയനിൽ നിന്നും മന്ത്രി ഗണേശിനെ മാറ്റണമെന്ന ആവശ്യവുമായി ജി സുകുമാരൻ നായർക്ക് പരാതി

പത്തനംതിട്ട: പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തുടരുന്നതിനെതിരെ യൂണിയനിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്ത്. പത്മ കഫെ നിര്‍മ്മാണത്തിലെ അഴിമതി അടക്കം ചൂണ്ടിക്കാണിച്ച് ഗണേഷ് കുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ അംഗങ്ങള്‍ അറിയിച്ചെന്നാണ് വിവരം.

കൂടാതെ ഗണേഷിന്റെ ഭാര്യ അദ്ദേഹത്തിന്റെ അവിഹിത ബന്ധം കണ്ടെത്തിയ വാർത്തയും ഒരു കാരണമാണ്. എന്നാൽ നായന്മാര്‍ക്കിടയില്‍ അങ്കഛിദ്രം ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് കെ.ബി. ഗണേഷ് കുമാര്‍ പ്രതികരിച്ചു.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പിതൃതുല്യനാണെന്നും സുകുമാരൻ നായർക്കൊപ്പം നിഴലായി നിൽക്കണമെന്നാണ് മരിക്കുന്നതിനു മുൻപ് അച്ഛൻ പറഞ്ഞതെന്നും അദ്ദേഹം രാജിവെക്കാൻ ആവശ്യപ്പെട്ടാൽ ആ നിമിഷം രാജിവെക്കുമെന്നും ​ഗണേഷ്കുമാർ പറഞ്ഞു.

യൂണിയനിലെ പ്രവര്‍ത്തനങ്ങളില്‍ ഗണേഷ് കുമാറിന്റെ ഏകാധിപത്യപരമായ നടപടികള്‍ ആണ് ഉണ്ടാകുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.  ഗണേഷ് കുമാറിനെ പത്തനാപുരം എന്‍എസ്എസ് യൂണിയനില്‍ നിന്ന് മാറ്റണം എന്ന ആവശ്യം അംഗങ്ങള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ അറിയിച്ചതെന്നാണ്  വിവരം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് : എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു .ഒരു മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ കോഴിക്കോട് ചാലപ്പുറം സ്വദേശിയായ...

ആറൻമുള ഉതൃട്ടാതി വള്ളംകളി : 9 ന് പ്രാദേശിക അവധി

ആലപ്പുഴ : ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന  സെപ്റ്റംബർ ഒമ്പതിന് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ  സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച്  ജില്ലാ കളക്ടർ ഉത്തരവായി.പൊതു പരീക്ഷകൾ മുൻ നിശ്ചയ...
- Advertisment -

Most Popular

- Advertisement -