Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആശുപത്രികൾക്കുള്ളിൽ  പൊതിച്ചോറ്...

ആശുപത്രികൾക്കുള്ളിൽ  പൊതിച്ചോറ് വിതരണം ഒരു കാരണവശാലും അനുവദിക്കുന്നതല്ല: മന്ത്രി കെ. മുരളീധരൻ

ആറന്മുള : ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ പാർട്ടികളുടെ പൊതിച്ചോറ് വിതരണം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആറന്മുളയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സർക്കാരിൻ്റെ നയമാണ് നടപ്പാക്കുന്നത്.

ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ പാർട്ടികളുടെ ഒരു ഇടപെടലുകളും അനുവദിക്കില്ല. അഥവാ അങ്ങനെ ഒരു ശ്രമം ഉണ്ടായാൽ എന്തു വില കൊടുത്തും ചെറുക്കുമെന്നും മന്ത്രി പറഞ്ഞു. ഡിവൈ എഫ് ഐ മാത്രമല്ല സേവാഭാരതിയുടേയോ കോൺഗ്രസിൻ്റെയോ പോലും ഇത്തരം പ്രവർത്തനങ്ങൾ തടയും. ആശുപത്രികൾ ക്കുള്ളിലെ അധികാരം മന്ത്രിക്കാണ് ഉള്ളത്.

കമ്മ്യൂണിറ്റി കിച്ചൻ മുഖേന ആയിരിക്കും ഇനി മുതൽ ആശുപത്രികളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം നാളെ തുടങ്ങും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഒക്ടോബർ 5 മുതൽ 13 വരെ നടക്കും. യജ്ഞാചാര്യൻ കല്ലിമേൽ ഗംഗാധർജി, യജ്ഞ ഹോതാവ് ബിനു നാരായണ ശർമ്മ, തട്ടക്കുടി....

തിരുവനന്തപുരത്ത് ബിജെപി  മേയര്‍ ചര്‍ച്ച സജീവമാക്കുന്നു

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ച സജീവമാക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഐഎഎസ് ഓഫീസര്‍ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ...
- Advertisment -

Most Popular

- Advertisement -