എടത്വാ: എടത്വാ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ തിരുന്നാളിനോടനുബദ്ധിച്ച് എക്യുമെനിക്കൽ സംഗമം നടന്നു.
മലങ്കര മർത്തോമ്മാ സഭ അടൂർ ഭദ്രാസനാധ്യക്ഷൻ റവ. മാത്യൂസ് മാർ സെറാഫിം സംഗമം ഉദ്ഘാടനം ചെയ്തു. സീറോ മലബാർ സഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ സന്ദേശം നല്കി.
നമ്മൾ വ്യക്തികൾ ആയിട്ട് ശുശ്രൂഷകർ മാത്രമാണ്, കർത്താവിന്റെ കരങ്ങളിലെ ഉപകരണങ്ങളാണ്. ആ ഒരു ചിന്ത ഉള്ളവർ ആയിരിക്കണം നമ്മൾ ഓരോരുത്തരും.ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടി ക്രിസ്തീയ സഭകൾ ഒന്നിച്ചു നിൽക്കണമെന്നും, ക്രിസ്തുവിന്റെ സാക്ഷ്യം മറ്റു മനുഷ്യരിലേക്ക് പകർന്നു നൽകണമെന്നും ഫാ. ആലഞ്ചേരി പറഞ്ഞു.
സെൻ്റ് ജോർജ് ഫൊറോനാപ്പള്ളി വികാരി വെരി റവ. ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ അധ്യക്ഷത വഹിച്ചു. പള്ളിയുടെ യോഗശാലയിൽ നടത്തിയ സ്നേഹ സംഗമത്തിൽ വിവിധ ക്രിസ്തീയ സഭകളെ പ്രതിനിധീകരിച്ച് സഭാ മേലദ്ധ്യക്ഷന്മാരും വൈദികരും ഇടവക പ്രതിനിധികളും പങ്കെടുത്തു.