ന്യൂഡൽഹി : എൻജിൻ തകരാര്‍ സംശയിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് ചെയ്തു .ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ബോയിങ് 737 വിമാനമാണ് നിലത്തിറക്കിയത്.161 യാത്രക്കാരുണ്ടായിരുന്നു .
രാവിലെ 10.53-ഓടെയാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തുമെന്ന് അറിയിപ്പ് ലഭിച്ചത്.തുടർന്ന് വിമാനത്താവളത്തിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. റൺവേയിൽ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചതായും വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.






