Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് പ്രീമിയം എ സി ബസ്സുകളുടെ ഫ്ലാഗ് ഓഫ്

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എ സി ബസുകളുടെ ഫ്ലാഗ് ഓഫ്  മുഖ്യമന്ത്രി  പിണറായി വിജയൻ ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി  കെ ബി ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു.  കഴക്കൂട്ടം എം എൽ എ  കടകംപള്ളി സുരേന്ദ്രൻ, കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ ഐഒഎഫ്എസ്, കരിക്കകം വാർഡ് കൗൺസിലർ  ഡി ജി കുമാരൻ  തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ സർവീസ് ഓപ്പറേഷനിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച 10 കെ എസ് ആർ ടി സി ഡിപ്പോകളിലെ യൂണിറ്റ് ഓഫീസർമാർക്ക് ഗതാഗത മന്ത്രി ഉപഹാരം നൽകി.

യാത്രക്കാർക്ക് സുഖകരവും ഉന്നത നിലവാരത്തിലുള്ളതുമായ യാത്രാനുഭവങ്ങൾ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസിയുടെ പുതിയ  സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ്സുകൾ സർവീസ് ആരംഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപി എംപിയായി ചുമതലയേറ്റു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ബിജെപി എംപിയായ സുരേഷ് ​ഗോപി മലയാളത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൃഷ്ണാ, ​ഗുരുവായൂരപ്പാ.. എന്ന് മന്ത്രിച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാൻ ആരംഭിച്ചത്.പെട്രോളിയം, ടൂറിസം...

മുഖ്യമന്ത്രി സ്വകാര്യ സന്ദർശനത്തിന് ദുബായിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് സ്വകാര്യ സന്ദർശനത്തിനായി യാത്ര തിരിച്ചു. രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് യാത്ര.മകനേയും കുടുംബത്തേയും സന്ദർശിക്കാനാണ് യാത്രയെന്നാണ് വിവരം. സ്വകാര്യ സന്ദർശനമായതിനാൽ...
- Advertisment -

Most Popular

- Advertisement -