Sunday, April 19, 2026
No menu items!

subscribe-youtube-channel

HomeNewsദീപാവലിക്ക് രാത്രി...

ദീപാവലിക്ക് രാത്രി 8 നും 10 നും ഇടയിൽ മാത്രം ഹരിത പടക്കങ്ങൾ ഉപയോഗിക്കാം

തിരുവനന്തപുരം : പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആഘോഷ വേളകളിൽ ‘ഗ്രീൻ ക്രാക്കറുകൾ’ അഥവാ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങളും സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകളും പരിഗണിച്ചാണ് നിർദേശം. .

ഇതിന്റെ ഭാഗമായി, ദീപാവലിക്ക് ‘ഗ്രീൻ ക്രാക്കറുകൾ’ ഉപയോഗിക്കുന്ന സമയം രാത്രി 8 മണിക്കും 10 മണിക്കും ഇടയിലുള്ള 2 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കുവാൻ പാടില്ലെന്നും ഉത്തരവിൽ കർശനമായി നിർദ്ദേശിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി മോഷണം

ചെന്നൈ : ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ മോഷണം .കോട്ടയം എരുമേലി സ്വദേശികളായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം മോഷണം പോയി.ഞായറാഴ്ച...

സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഭയുടെ പൂർണ പിന്തുണ : പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടം ഈ തലമുറയ്ക്കും വരും തലമുറയ്ക്കും വേണ്ടിയുളള സാമൂഹിക ഉത്തരവാദിത്വമാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ...
- Advertisment -

Most Popular

- Advertisement -